Home › Prayers › General Prayers
The prayer of the altar boys
അൾത്താരബാലകരുടെ പ്രാർത്ഥന
മലയാളം
ലോകരക്ഷകനായ ഈശോയെ, ഇന്ന് അങ്ങിൽ നിന്നും ലഭിച്ച് അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു. ഓ നല്ല ഈശോയെ ഞങ്ങളെ ഒരു നാളും അങ്ങിൽ നിന്നും വേർപിരിക്കരുതേ. അൾത്താരയിൽ വൈദീകനോടൊത്ത് അവിടത്തെ ദിവ്യബലി അർപ്പിക്കുമ്പോൾ ഭക്തിയിലും വിശ്വാസത്തിലും അങ്ങയെ മാത്രം ധ്യാനിച്ചുകൊണ്ട് ദിവ്യബലി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ. അവിടത്തെ വിളവിന്റെ വയലിലേക്ക് ഞങ്ങളെ വേലയ്ക്ക് വിളിക്കണമേ. അങ്ങയെ അടുത്തറിയുന്നതിനും അങ്ങയുടെ സ്നേഹത്തെ മുഴുവനായി അനുഭവിക്കുന്നതിനും ഞങ്ങൾക്ക് ഇടവരുത്തണമേ. ഈ ദിവസങ്ങളിൽ ഞങ്ങളറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകൾക്കും പാപങ്ങൾക്കും മാപ്പുനല്കണമേ. ഇന്ന് അങ്ങേയ്ക്കെതിരായി യാതൊരു പാപവും ചെയ്യില്ലെന്നും, ഒരു പുണ്യപ്രവർത്തിയെങ്കിലും അനുഷ്ഠിക്കാമെന്നും പ്രതിജ്ഞചെയ്യുന്നു. ഈശോയെ ഈ പ്രതിജ്ഞ പാലിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ,
വി. ബർക്കുമെൻസെ
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
പരിശുദ്ധ മറിയമേ,
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
പരിശുദ്ധ പരമദിവ്യകാരുണ്യത്തിന്,
എന്നേരവും ആരാധനയും സ്തുതിയും
പുകഴ്ചയും ഉണ്ടായിരിക്കട്ടേ (3)
More General Prayers
- Prayer for pregnant women · ഗർഭിണികൾക്കുള്ള പ്രാർത്ഥന
- Prayer for the new born · ശിശുജനനാവസര പ്രാർത്ഥന
- The Prayer of Peace of St. Assisi · വിശുദ്ധ അസ്സീസിയുടെ സമാധാന പ്രാർത്ഥന
- Prayer for pets · വളർത്തുന്ന പക്ഷിമൃഗങ്ങൾക്കായുള്ള പ്രാർത്ഥന
- Prayer for Pandemic times · പകർച്ചവ്യാധിയുടെ കാലത്തുള്ള പ്രാർത്ഥന
- Prayer during children's exams · കുട്ടികളുടെ പരീക്ഷാവസരങ്ങളിലുള്ള പ്രാർത്ഥന