Home › Prayers › General Prayers

The Prayer of Peace of St. Assisi

വിശുദ്ധ അസ്സീസിയുടെ സമാധാന പ്രാർത്ഥന

മലയാളം

ദൈവമേ, അങ്ങേ സമാധാനത്തിന്റെ ഉപകരണമായി എന്നെ മാറ്റണമേ. വിഷമുള്ളിടത്തു നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്ത വിശ്വാസവും അന്ധകാരമുള്ളിടത്തു വെളിച്ചവും നിരാശയുള്ളിടത്തു പ്രത്യാശയും ദുഃഖമുള്ളിടത്തു സന്തോഷവും നൽകണമേ. ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനുമല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കാതിരിക്കട്ടെ. എന്തുകൊണ്ടെന്നാൽ, നൽകുന്നതിലൂടെയാണ് ഞങ്ങൾക്കു ലഭിക്കുന്നത്. ക്ഷമിക്കുന്നതിലൂടെയാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരണത്തിലൂടെയാണ് ഞങ്ങൾ നിത്യജീവനിലേക്കു ജനിക്കുന്നത്. ആമേൻ

More General Prayers

  • Prayer for pets · വളർത്തുന്ന പക്ഷിമൃഗങ്ങൾക്കായുള്ള പ്രാർത്ഥന
  • Prayer for Pandemic times · പകർച്ചവ്യാധിയുടെ കാലത്തുള്ള പ്രാർത്ഥന
  • Prayer during children's exams · കുട്ടികളുടെ പരീക്ഷാവസരങ്ങളിലുള്ള പ്രാർത്ഥന
  • Prayer Against Bugs and Pestilences · വീട്ടിലെ കീടബാധ മാറാനുള്ള പ്രാർത്ഥന
  • Prayers of doctors and nurses in hospitals · ആശുപത്രികളിൽ ഡോക്ടർമാരുടെ - നഴ്സുമാരുടെ പ്രാർത്ഥന
  • Prayer for the disabled · വികലാംഗർക്കു വേണ്ടിയുള്ള പ്രാർത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library