Home › Prayers › General Prayers

Prayer for Pandemic times

പകർച്ചവ്യാധിയുടെ കാലത്തുള്ള പ്രാർത്ഥന

മലയാളം

ജീവന്റെയും മരണത്തിന്റെയും നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നല്കി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. നാനാവിധ രോഗങ്ങൾമൂലം ക്ലേശിച്ചിരിക്കുന്നവരെയും പിശാചുബാധിതരെപ്പോലും അത്ഭുതകരമായി സൗഖ്യമാക്കിയ യേശുവേ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. ഞങ്ങളുടെ നാടിനെ ഗ്രസിക്കുകയും, ഞങ്ങളെ ആശങ്കാകുലരാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന... പകർച്ചവ്യാധിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. ഇസ്രായേൽക്കാരെ ഈതിബാധകളിൽ നിന്നു രക്ഷിക്കുകയും അവരെ സുരക്ഷിതമായി വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്ത് എത്തിക്കുകയും ചെയ്ത ദൈവമേ, എല്ലാ പകർച്ച വ്യാധികളിലും നിന്നു ഞങ്ങളെയും സുരക്ഷിതമായി കാത്തുപരിപാലിക്കണമേ. ആമ്മേൻ

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library