Home › Prayers › General Prayers
Prayer for the mentally disabled
ബുദ്ധിവൈകല്യമുള്ളവർക്കു വേണ്ടിയുള്ള പ്രാർത്ഥന
മലയാളം
"മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നല്കുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ നിന്നെ ഞാൻ വിശുദ്ധീകരിച്ചു” എന്നും "നിന്നെക്കുറിച്ച് എനിക്ക് ഒരു പദ്ധതിയുണ്ട്; അതു നിന്റെ നാശത്തിനുള്ളതല്ല; പ്രത്യുത, ക്ഷേമത്തിനുള്ളതാണ്” എന്നും പ്രവാചകൻ വഴി അറിയിച്ച ദൈവപിതാവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. “നിന്നെ ഞാൻ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാകുന്നു; നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനുമാകുന്നു” എന്ന് ഏശയ്യാ പ്രവാചകൻ വഴി അറിയിച്ച ദൈവമേ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങയുടെ അഗ്രാഹ്യമായ പരിപാലനയെ ഞങ്ങൾ വാഴ്ത്തുന്നു. കർത്താവായ ദൈവമേ, ലോകമെങ്ങുമുള്ള ബുദ്ധിമാന്ദ്യമുള്ളവരെ, വിശേഷിച്ചു ഞങ്ങളുടെ പ്രിയപ്പെട്ട (............) ഞങ്ങൾ അങ്ങേക്കു കാഴ്ച വയ്ക്കുന്നു. അവരുടെ ജനനത്തിലും സാന്നിധ്യത്തിലും
അങ്ങയുടെ തൃക്കരം ദർശിക്കുവാനുള്ള കഴിവു മാതാപിതാക്കൾക്കു നല്കണമേ. അവർ വഴിയുണ്ടാകുന്ന എല്ലാ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും, സന്തോഷത്തോടും പ്രത്യാശയോടുംകൂടെ സഹിക്കുവാനുള്ള ശക്തി, ഈ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കും നല്കണമേ. അവരുടെ ക്ഷേമത്തിനും നന്മയ്ക്കുമായി സേവനം ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ.
ആമ്മേൻ.
More General Prayers
- Prayer for the injured · അപകടത്തിൽ പരിക്കേറ്റവർക്കായുള്ള പ്രാർത്ഥന
- Prayer for successful surgery · ശസ്ത്രക്രിയ വിജയത്തിനായുള്ള പ്രാർത്ഥന
- Prayer for Reconciliation · അനുരഞ്ജനത്തിനായുള്ള പ്രാർത്ഥന
- Prayer during home visit · ഭവന സന്ദർശന പ്രാർത്ഥന
- Children's prayer for parents · മാതാപിതാക്കൾക്കു വേണ്ടിയുള്ള മക്കളുടെ പ്രാർത്ഥന
- Prayer to the Sacred Heart of Jesus · ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന