Home › Prayers › General Prayers

Prayer for successful surgery

ശസ്ത്രക്രിയ വിജയത്തിനായുള്ള പ്രാർത്ഥന

മലയാളം

ഞങ്ങളുടെ ശരീരങ്ങളെ അമ്മയുടെ ഉദരത്തിൽ അത്ഭുതകരമായി ഉരുവാക്കിയ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തിനും അത്ഭുതകരമായ ദൗത്യം നിർണ്ണയിച്ചു നല്കിയ കർത്താവേ, അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. ഇപ്പോൾ എന്നെ ബാധിച്ചിരിക്കുന്ന (.......) രോഗത്തിൽനിന്ന് എന്നെ സുഖപ്പെടുത്തണമേ. അതിനുവേണ്ടി നടത്തുവാൻ പോകുന്ന (......) ഓപ്പറേഷൻ വിജയിപ്പിക്കണമേ. അതിനായി തയ്യാറായിക്കൊണ്ടിരിക്കുന്ന എന്നെ കരുണാപൂർവ്വം കടാക്ഷിക്കണമേ. എന്നെ ശസ്ത്രക്രിയ ചെയ്യുവാൻ പോകുന്ന ഡോക്ടർമാർക്ക് രോഗത്തിന്റെ മൂലകാരണം കണ്ടെത്തി, ആ വൈകല്യം മാറ്റുവാനാവശ്യമായ പ്രകാശവും വൈദദ്ധ്യവും നല്കണമേ. എന്നെ ആശ്രയിക്കുന്ന മറ്റെല്ലാവരെയും അനുഗഹിക്കണമേ. എല്ലാ പായസങ്ങളിലും പ്രത്യാഘാതങ്ങളിലും നിന്ന് എന്നെ കാത്തുരക്ഷിക്കണമേ. ഈ ഓപ്പറേഷനു ശേഷം ഞങ്ങൾക്കെല്ലാവർക്കും ഒന്നു ചേർന്ന് അങ്ങയെ സ്തുതിക്കുവാനുള്ള അനുഗ്രഹം നല്കണമേ. ശരീരത്തിന്റെ എല്ലാ അവയവങ്ങളിലും, ഹൃദയത്തിൽപ്പോലും, മുറിവേറ്റു വേദനയനുഭവിച്ച യേശുവേ, ഓപ്പറേഷനെത്തുടർന്നുണ്ടാകുന്ന എല്ലാ വേദനകളും ശാന്തമായി സഹിക്കുവാൻ വേണ്ട ശക്തി എനിക്കു നല്കണമേ. ആമ്മേൻ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library