Home › Prayers › General Prayers
Prayer during home visit
ഭവന സന്ദർശന പ്രാർത്ഥന
മലയാളം
കാരുണ്യവാനായ കർത്താവേ, ഈ കുടുംബത്തെ അനുഗ്രഹിക്കണമേ. ഇപ്പോൾ ഇവിടെയുള്ളവരെയും പുറത്തായിരിക്കുന്നവരേയും അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു. സക്കേവൂസിന്റെ ഭവനത്തിൽ ചെന്ന് " ഈഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു' എന്നരുളിച്ചെയ്ത യേശുനാഥാ, ഈ കുടുംബത്തെ അനുഗ്രഹിക്കണമേ. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ നല്ലവരായി വളർന്നുവരുവാൻ കുഞ്ഞുങ്ങളെ സഹായിക്കണമേ. പരസ്പര സ്നേഹത്തിലും വിശ്വസ്തതയിലും വളർന്നുവരുവാൻ ദമ്പതികളെ സഹായിക്കണമേ. ദാരിദ്ര്യ ദുഃഖങ്ങളും രോഗങ്ങളും മറ്റും സമചിത്തതയോടെ നേരിടുവാനുള്ള കഴിവ് എല്ലാവർക്കും നല്കണമേ. അങ്ങയുടെ കല്പനകൾ പാലിച്ചും തിരുഹിതം നിറവേറ്റിയും ജീവിതം ക്രമപ്പെടുത്തു
വാനുള്ള കൃപാവരം നല്കണമേ. അവസാനം ഞങ്ങൾക്കെല്ലാവർക്കും സ്വർഗ്ഗത്തിൽ അങ്ങയെ നേരിൽക്കണ്ട് ആനന്ദിക്കുവാനുള്ള അനുഗ്രഹം നല്കുകയും ചെയ്യണമേ.
ആമ്മേൻ.
More General Prayers
- Children's prayer for parents · മാതാപിതാക്കൾക്കു വേണ്ടിയുള്ള മക്കളുടെ പ്രാർത്ഥന
- Prayer to the Sacred Heart of Jesus · ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന
- Sign of the Cross (Small Version) · കുരിശടയാളം (ചെറുത്)
- Sign of the Cross (Long Version) · കുരിശടയാളം (വലുത്)
- Glory Be · ത്രീത്വ സ്തുതി
- Lord's Prayer · സ്വർഗ്ഗസ്ഥനായ