Home › Prayers › General Prayers

Children's prayer for parents

മാതാപിതാക്കൾക്കു വേണ്ടിയുള്ള മക്കളുടെ പ്രാർത്ഥന

മലയാളം

സ്നേഹസ്വരൂപനായ ദൈവമേ, എനിക്കു (ഞങ്ങൾക്കു) സ്നേഹസമ്പന്നരായ മാതാപിതാക്കന്മാരെ നല്കിയനുഗ്രഹിച്ചതിനു ഞങ്ങൾ നന്ദി പറയുന്നു. ഇഹത്തിലും പരത്തിലും സൗഭാഗ്യം പ്രാപിക്കുവാനായി മാതാപിതാക്കന്മാരെ ബഹുമാനിക്കണം എന്നു കല്പിച്ചരുളിയ ദൈവമേ, മാതാപിതാക്കന്മാരെ ഉള്ളഴിഞ്ഞു സ്നേഹിക്കുവാനും, നന്ദിപൂർവ്വം ബഹുമാനിക്കുവാനും ത്യാഗപൂർവ്വം സേവിക്കുവാനും ഞങ്ങളെ സന്നദ്ധരാക്കണമേ. സംസാരത്താലോ പ്രവൃത്തിയാലോ അവരെ വേദനിപ്പിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചുകൊള്ളാം. അവരെ മരണം വരെ സ്നേഹിച്ചു ശുശ്രൂഷിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആരോഗ്യവും ദീർഘായുസ്സും നിഅവരെ അനുഗ്രഹിക്കണമേ. ഞങ്ങളെ വളർത്തുന്നതിൽ അവർക്കുണ്ടായിട്ടുള്ളതും ഉണ്ടായിരിക്കുന്നതുമായ എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ലേശങ്ങൾക്കും അങ്ങുതന്നെ ഇഹത്തിൽ സൗഭാഗ്യവും പരത്തിൽ നിത്യാനന്ദവും പ്രദാനം ചെയ്ത് അവരെ അനുഗ്രഹിക്കണമേ. ആമ്മേൻ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library