Home › Prayers › General Prayers

The Apostles Creed

വിശ്വാസപ്രമാണം

English

I believe in God, the Father Almighty, Creator of Heaven and earth; and in Jesus Christ, His only Son, Our Lord, Who was conceived by the Holy Spirit, born of the Virgin Mary, suffered under Pontius Pilate, was crucified, died, and was buried. He descended into Hell. The third day He arose again from the dead; He ascended into Heaven, sitteth at the right hand of God, the Father Almighty; from thence He shall come to judge the living and the dead. I believe in the Holy Spirit, the holy Catholic Church, the communion of saints, the forgiveness of sins, the resurrection of the body, and the life everlasting. Amen.

മലയാളം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌ അടക്കപ്പെട്ടു; പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവിന്റെ വലത്തു ഭാഗത്തു ഇരിക്കുന്നു അവിടുന്ന് ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമേന്‍.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library