Home › Prayers › General Prayers

The Confiteor

കുമ്പസാരത്തിനുള്ള ജപം

English

I confess to almighty God, and to you, my brothers and sisters, that I have sinned through my own fault, in my thoughts, and in my words, in what I have done, and in what I have failed to do; Through my fault, Through my fault, Through my most grievous fault; Therefore, I ask blessed Mary, ever virgin, all the angels and saints, and you, my brothers and sisters, to pray for me to the Lord our God. Amen.

മലയാളം

സര്‍വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവര്‍ത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ. ആകയാല്‍, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൌലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധാരോടും, പിതാവേ, അങ്ങയോടും, നമ്മുടെ കര്‍ത്താവായ ദൈവത്തോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library