Home › Prayers › General Prayers

Jesus' Blood Protection Prayer

യേശുവിന്‍റെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

മലയാളം

കര്‍ത്താവായ യേശുവേ, അങ്ങയുടെ തിരുരക്തത്താല്‍ എന്റെ ശിരസ്സു മുതല്‍ പാദം വരെ പൊതിയണമേ. കര്‍ത്താവായ യേശുവേ, അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ എനിക്കു ചുറ്റുമൊരു കോട്ടയായിരിക്കണമേ.(സഖറിയ 2:5) കര്‍ത്താവായ യേശുവേ, സാത്താന്റെ കുടില തന്ത്രങ്ങളെ എതിര്‍ത്തു നില്‍ക്കാന്‍ ദൈവത്തിന്‍റെ എല്ലാ ആയുധങ്ങളും എന്നെ ധരിപ്പിക്കണമേ. (എഫേ 6,11-17) കര്‍ത്താവായ യേശുവേ, എന്‍റെ വഴികളില്‍ എന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്‍റെ ധൂതന്മാരോട് കല്പിക്കണമേ.(സങ്കീ. 91) സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഇന്നേ ദിവസം എന്നെ എല്ലാവിധ അപകടരോഗ ദുരിതങ്ങളില്‍ നിന്നും കാത്തുകൊള്ളണമേ, പരിശുദ്ധാത്മാവെ, അങ്ങേ അഭിഷേകാത്താലും, വചനത്തോടുള്ള ദാഹത്താലും എന്നെ നിറയ്ക്കണമേ. കര്‍ത്താവായ യേശുവേ, ജഡമോഹാസക്തിയ്ക്കു അടിമപ്പെടാതെ, തിരുരക്തത്തിന്റെ സംരക്ഷണം നല്‍കി തിരുചോരയാല്‍ കഴുകി എന്നെ വിസുദ്ധീകരിക്കനമേ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library