Home › Prayers › General Prayers
Prayer that can be said while traveling
യാത്രക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
English
O God, our heavenly Father, whose glory fills the whole creation, and whose presence we find wherever we go: preserve those who travel; surround them with your loving care; protect them from every danger; and bring them in safety to their journey's end; through Jesus Christ our Lord. Amen.
മലയാളം
ഞങ്ങളുടെ രക്ഷകനായ ഈശോയെ , അങ്ങയുടെ അനന്തപരിപലാനയെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു . അങ്ങയിലുള്ള ആഴമായ വിശ്വാസം എറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനായി ഞങ്ങളിതാ അങ്ങയുടെ സന്നിതിയില്‍ അണഞ്ഞിരിക്കുന്നു . കര്‍ത്താവേ , ഞങ്ങള്‍ ആരംഭിക്കുന്ന ഈ
യാത്രയെയും അതിലെ എല്ലാ കാര്യങ്ങളെയും അങ്ങയുടെ പ്രത്യേക സംരക്ഷണക്കും പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു . ഈശോയെ , അങ്ങയുടെ വലതുകരം നീട്ടി ഞങ്ങളെ അനുഗ്രഹിച്ചാലും . അങ്ങയുടെ സാന്നിദ്ധൃവും സഹായവും ഈ യാത്രയില്‍ ഉടനീളം ഞങ്ങള്‍ക്ക് താങ്ങും തണലുമായിരിക്കട്ടെ . യാത്രയിലുണ്ടാകുന്ന എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ .
ഞങ്ങളുടെ അമ്മയായ പരിശുദ്ധ കനൃകാമറിയമേ,
വിശുദ്ധ യൌസേപ്പിതാവേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .
ഞങ്ങളെ കാക്കുന്ന കര്‍ത്താവിന്റെ മാലാഖമാരെ ഞങ്ങള്‍ക്കു കൂട്ടായിരിക്കണമേ . നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ . അമ്മേന്‍
More General Prayers
- Prayer to be said after the journey · യാത്രക്കു ശേഷം ചൊല്ലാവുന്ന പ്രാര്‍ത്ഥന
- Prayer for a life partner · ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന
- Pray for good weather · നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥന
- Prayer for the sick · രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Birthday prayer · ജന്മദിന പ്രാര്‍ത്ഥന
- Prayer to be said while going to work · ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന