Home › Prayers › General Prayers
Prayer for the sick
രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
English
Loving God, I pray that you will comfort me in my suffering, lend skill to the hands of my healers, and bless the means used for my cure. Give me such confidence in the power of your grace, that even when I am afraid, I may put my whole trust in you; through our Savior Jesus Christ. Amen.
മലയാളം
ആരോഗ്യവാന്മര്ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെ കൊണ്ടാവശ്യം എന്നരുളിച്ചെയ്ത ഈശോയെ, രോഗികളോടും പീഠിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു. ആത്മിയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൌക്യപ്പെടുത്തുകയും ചെയ്യുന്നു. അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വി. യൌസേപ്പിതാവിന്റെയും ഞങ്ങളുടെ പ്രത്യേക മദ്ധൃസ്ഥരായ വിശുദ്ധരുടെയും, ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോടു (പേര്) കരുണ കാണിക്കണമേ. എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനും ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും
ദൈവതിരുമനസ്സിനോടുള്ള വിധേയത്തതോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്കണമേ. ഇയാളെ (ഇവരെ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ.രോഗികളുടെ ആശ്രയമായ ഈശോയെ, ഈ സഹോദരന്റെ / സഹോദരിയുടെ പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപപൊറുതിയും ശരീരസൌഖൃവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ. അമ്മേന്.
More General Prayers
- Birthday prayer · ജന്മദിന പ്രാര്‍ത്ഥന
- Prayer to be said while going to work · ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- Prayer for students · വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
- Prayer for today · ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Prayer for protection · സംരക്ഷണ പ്രാര്‍ത്ഥന
- Prayer for solution · പരിഹാര പ്രാര്‍ത്ഥന