Home › Prayers › General Prayers

Birthday prayer

ജന്മദിന പ്രാര്‍ത്ഥന

English

Dear God, today I bring my loved one before you on their birthday and pray your blessings and guidance over their life. Thank you for leading them and guiding them in life. Help them to know how loved and cherished they are. Bless and protect them in the year ahead. May they know your peace and strength when they wake and your comfort and rest when they lay down to sleep. May their future be filled with hope. Amen.

മലയാളം

സ്നേഹസമ്പന്നനായ ഈശോയെ, എന്റെ ജീവിതത്തില്‍ ഒരു വര്ഷം കൂടി എനിക്കങ്ങു തന്നതില്‍ ഞാനങ്ങയെ സ്തുതിക്കുന്നു. കഴിഞ്ഞ വര്‍ഷം എനിക്കു ലഭിച്ച എല്ലാ നന്മകളെയും എനിക്കുതന്ന എല്ലാ അനുഭവങ്ങളെയും ഓര്‍ത്തു നന്ദി പറയുന്നു. കര്‍ത്താവേ, എനിക്കു കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓര്‍മകളായും സംഭവിച്ച പരാജയങ്ങള്‍ എന്റെ തന്നെ ബാലഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും എന്റെ ദുഃഖങ്ങള്‍ അങ്ങിലേക്കു വലിച്ചടുപ്പിക്കുന്ന സന്ദർഭങ്ങളായും മാറ്റുവാന്‍ ഇടയാക്കണമേ. ഞാന്‍ നഷ്ടപ്പെടുത്തിയ മണിക്കൂറുകളും പാഴാക്കികളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓര്‍ത്തു ദുഃഖിക്കുന്നു. എന്റെ ജീവിതത്തെ അങ്ങയുടെ ഇഷ്ടമനുസരിച്ചു നെയ്തെടുക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എന്റെ പോരായ്മകള്‍ പരിഹരിച്ച് ഈ പുതിയ വര്‍ഷം ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നതിനും എന്റെ മാതാപിതാക്കള്‍ക്കും ബന്ധുമിത്രാതികള്‍ക്കും എനിക്കു തന്നെയും അഭിമാനിക്കാവുന്ന വിധത്തില്‍ ജീവിതം കരുപിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ. എനിക്കു ജന്മം നല്‍കുകയും വളര്‍ത്തുകയും ചെയ്ത മാതാപിതാക്കളെയും എനിക്കു സ്നേഹം നല്‍കി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓര്‍ക്കുകയും അനുമോദിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനം നല്‍കുകയും ചെയ്യണമെ. അമ്മേന്‍

More General Prayers

  • Prayer to be said while going to work · ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
  • Prayer for students · വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
  • Prayer for today · ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
  • Prayer for protection · സംരക്ഷണ പ്രാര്‍ത്ഥന
  • Prayer for solution · പരിഹാര പ്രാര്‍ത്ഥന
  • Prayer for the childless · മക്കളില്ലാത്തവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library