Home › Prayers › General Prayers

Prayer for a life partner

ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന

English

Lord, I ask that you guide me as I search for the right partner in life. I know that you have a plan for my life, so please help me be patient for the right person. As I wait, help me to become a responsible, capable person so that I may one day be a good, God-fearing partner. I know that I must be deserving of the right partner, so help me to learn from my shortcomings and improve myself so that I will be ready. As I grow deeper in my love for you, guide me toward finding love in someone else as well. Amen.

മലയാളം

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. അവരെ ദാമ്പത്യത്തിലേക്ക് നയിക്കുകയും മാതാപിതാക്കന്മാരക്കി ഉയര്‍ത്തുകയും ചെയ്ത അങ്ങയുടെ അനന്തപരിപാലനയെ ഞാന്‍ വാഴ്ത്തുന്നു. ദാമ്പത്യ ജീവിതത്തിനുള്ള അഭിലാഷവും പ്രേരണയും നല്‍കി എന്നെ അനുഗ്രഹിച്ച അങ്ങയോടു ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ തിരുഹിതമനുസരിച്ചു ദാമ്പത്യ ജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയഭിലാഷങ്ങളും പ്രതീക്ഷകളും നന്മയും എന്നേക്കാള്‍ നന്നായി അറിയുന്ന കര്‍ത്താവെ, എനിക്ക് ഏറ്റം യോജിച്ച ഒരു ജീവിത പങ്കാളിയെ അങ്ങുതന്നെ എനിക്കായി തിരഞ്ഞെടുത്തു തരണമേ. എനിക്ക് അനുയോജ്യയായ വധുവിനെ / അനുയോജ്യനനായ വരനെ, കണ്ടെത്തുവാന്‍ വേണ്ടി എന്റെ പ്രിയപെട്ടവര്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെ സഫലമാക്കണമേ. തോബയാസിനെയും സാറയെയും അത്ഭുതകരമായി തിരഞ്ഞെടുത്ത്, അവരെ സൌഭാഗ്യകരമായ ദാമ്പത്യത്തിലേക്ക് ഉയര്‍ത്തിയ കര്‍ത്താവെ, അനാദി മുതലേ എനിക്കായി അങ്ങു തെരഞ്ഞെടുത്തിട്ടുള്ള വധുവിനെ / വരനെ, എനിക്കു കാണിച്ചു തരണമേ. ഞങ്ങളുടെ വിവാഹം യഥാകാലം മംഗളകരമായി നടക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ. അമ്മേന്‍.

More General Prayers

  • Pray for good weather · നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥന
  • Prayer for the sick · രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
  • Birthday prayer · ജന്മദിന പ്രാര്‍ത്ഥന
  • Prayer to be said while going to work · ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
  • Prayer for students · വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
  • Prayer for today · ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library