Home › Prayers › General Prayers
Pray for good weather
നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥന
English
Father, I know that even the winds and sea obey You, all of creation obeys You. I pray that You bless us with good weather, Amen. Sovereign God, it is You who gives rain on the earth and sends water on all the fields. ... Bless us with sunshine, perfect temperatures and the right amount of rain, Amen.
മലയാളം
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ. കാരുണ്യവാനായ ദൈവമേ, കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ എല്ലാം കാണുകയും ഗ്രഹിക്കുകയും ചെയ്യുന്ന പിതാവേ, ഞങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ. ഞങ്ങളെ ഇപ്പോള്‍ അലട്ടികൊണ്ടിരിക്കുന്ന കഠിനവേനലില്‍ നിന്ന് (അതിവൃഷ്ടിയില്‍ നിന്ന്, കീടബാധയില്‍ നിന്ന്) ഞങ്ങളുടെ കൃഷികളെയും
വിളകളെയും സംരക്ഷിക്കണമേ. അങ്ങ് തിരുമാനസാകുന്നെങ്കില് മാത്രമേ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമങ്ങളും ഫലമണിയുകയുള്ളുവെന്നു ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ പാപങ്ങളും തെറ്റുകളും പൊറുത്ത്, ഞങ്ങളുടെ നന്മയ്ക്കും നാടിന്റെ അഭിവൃദ്ധിക്കും ആവശ്യമായ നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. അമ്മേന് .
More General Prayers
- Prayer for the sick · രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Birthday prayer · ജന്മദിന പ്രാര്‍ത്ഥന
- Prayer to be said while going to work · ജോലിക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
- Prayer for students · വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
- Prayer for today · ഇന്നത്തെ ദിവസത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Prayer for protection · സംരക്ഷണ പ്രാര്‍ത്ഥന