Home › Prayers › General Prayers

Night prayer

രാത്രി ജപം

മലയാളം

സര്‍വ്വശക്തനായ ദൈവമേ , ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു, അങ്ങില്‍ ശരണപെടുന്നു, അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങില്‍ വിശ്വസിക്കുകയും ശരണപ്പെടുകയും അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യാതിരിക്കുന്നവര്‍ക്കു വേണ്ടിക്കൂടി ഞാന്‍ അങ്ങില്‍ വിശ്വസിക്കുകയും ശരണപ്പെടുകയും അങ്ങയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.വഴിയും സത്യവും ജീവനുമായ ക്രിസ്തുനാഥാ, മുറിവേറ്റ അങ്ങയുടെ തൃക്കരങ്ങള്‍ എന്റെ തലയില്‍ വച്ചു അശീര്‍വദിച്ച് പ്രഭാതത്തില്‍ എന്നെ അങ്ങ് യാത്രയാക്കിയതാണ്. എന്റെ ജോലികള്‍ അവസാനിപ്പിച്ച ശേഷം അങ്ങയോടു നന്ദി പറയുവാനായി ഞാന്‍ അങ്ങയുടെ സന്നിധിയില്‍ എത്തിയിരിക്കുന്നു. അങ്ങയുടെ കരങ്ങള്‍ എന്നെ താങ്ങിയില്ലായിരുന്നെങ്കില്‍ ഞാന്‍ പലവട്ടം വീണുപോകുമായിരുന്നു. എന്റെ ഈശോയെ, അങ്ങയുടെ തിരുമുറിവുകളെകുറിച്ചു എന്റെ പാപങ്ങള്‍ പൊറുക്കണമേ, എന്നെ അനുഗ്രഹിക്കണമേ, പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങയുടെ ദിവ്യപ്രചോദനം അനുസരിച്ച് പ്രവർത്തിക്കാതിരുന്നിട്ടുള്ളതിനെപറ്റി ഞാന്‍ പശ്ചാത്തപിക്കുന്നു. കൂടുതല്‍ തീഷ്ണതയോടെ ജീവിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, മാലാഖമാരുടെ കീർത്തനാങ്ങളോടുകൂടെ, വിശ്രമത്തിന് ഒരുക്കമായി ഞാന്‍ അര്‍പ്പിക്കുന്ന ഈ നിശാപ്രാർത്ഥനയും സ്വീകരിക്കണമേ. എന്റെ ജീവിതയാത്ര അവസാനിക്കുമ്പോള്‍ നിത്യഭാഗ്യതിന്റെ കവാടങ്ങള്‍ എനിക്കു തുറന്നു തരികയും ചെയ്യണമെ. അമലോല്‍ത്ഭവയായ മറിയമേ, അങ്ങില്‍ അഭയം തേടുന്ന എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. അമ്മേന്‍.

More General Prayers

  • Prayer after a meal · ഭക്ഷണത്തിനു ശേഷമുള്ള പ്രാര്‍ത്ഥന
  • Prayer that can be said while traveling · യാത്രക്കു പോകുമ്പോള്‍ ചൊല്ലാവുന്ന പ്രാര്‍ത്ഥന
  • Prayer to be said after the journey · യാത്രക്കു ശേഷം ചൊല്ലാവുന്ന പ്രാര്‍ത്ഥന
  • Prayer for a life partner · ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന
  • Pray for good weather · നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥന
  • Prayer for the sick · രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library