Home › Prayers › General Prayers

Prayer to the Sacred Heart of Jesus

ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന

മലയാളം

ഈശോയുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമേ. ഈശോയുടെ തിരുശരീരമേ, എന്നെ രക്ഷിക്കണമേ. ഈശോയുടെ തിരുരക്തമേ, എന്നെ ലഹരിപിടിപ്പിക്കണമേ. ഈശോയുടെ തിരുവിലാവിലെ വെള്ളമേ, എന്റെ പാപങ്ങൾ കഴുകണമേ. ഈശോയുടെ പീഡാനുഭവമേ, എന്നെ ധൈര്യപ്പെടുത്തണമേ. ഏറ്റവും മാധുര്യവാനായ ഈശോ, എന്റെ പ്രാർത്ഥന കേൾക്കണമേ. അങ്ങയുടെ തിരുമുറിവുകളുടെ ഇടയിൽ, എന്നെ മറച്ചു സൂക്ഷിക്കണമേ. അങ്ങയിൽനിന്നു പിരിഞ്ഞുപോകുവാൻ, എന്നെ ഒരു നാളും അനുവദിക്കരുതേ. പൈശാചികശക്തികളിൽ നിന്ന് എന്നെ കാത്തു രക്ഷിക്കണമേ. എന്റെ മരണസമയത്ത് എന്നെ അങ്ങേ പക്കലേക്കു വിളിക്കണമേ. അങ്ങയുടെ സന്നിധിയിൽ വരുവാൻ എന്നോടു കല്പിച്ചരുളണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ, എന്റെ ഹൃദയം അങ്ങയുടെ തിരുഹൃദയത്തിന് അനുയോജ്യമാക്കണമേ. ആമ്മേൻ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library