Home › Prayers › General Prayers
Prayer for Reconciliation
അനുരഞ്ജനത്തിനായുള്ള പ്രാർത്ഥന
മലയാളം
പരസ്പരം ബഹുമാനിക്കുവാനും, ശത്രുക്കളെ സ്നേഹിക്കുവാനും ഞങ്ങളോടു കല്പിച്ച യേശുനാഥാ, അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. "നിങ്ങൾക്കു പരസ്പര സ്നേഹമുണ്ടെങ്കിൽ, അതുവഴി നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും' എന്നരുളിച്ചെയ്തുകൊണ്ട് എല്ലാവരോടും സ്നേഹത്തിൽ വർത്തിക്കുവാൻ ആവശ്യപ്പെടുന്ന കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങൾ തെറ്റു ചെയ്തിട്ടുള്ളവരോട് (........) ഞങ്ങൾ മാപ്പപേക്ഷിക്കുന്നു.
ഞങ്ങളെ ദ്രോഹിച്ചിട്ടുള്ളവർക്കു ഞങ്ങൾ മാപ്പു നല്കുന്നു. ഞങ്ങളെ അങ്ങയിലേക്ക് അടുപ്പിക്കണമേ. അങ്ങയിൽ ഒന്നിപ്പിക്കണമേ. പരസ്പരം ഭിന്നിച്ചും കലഹിച്ചും കഴിയുന്നു. വ്യക്തികളെയും കുടുംബങ്ങളെയും ഞങ്ങൾ അങ്ങേക്കു കാഴ്ചവയ്ക്കുന്നു. അവർക്കു പശ്ചാത്താപവും മാനസാന്തരവും നല്കണമേ. അവരെയും അവർ മൂലം വേദനിക്കുന്നവരെയും അങ്ങയുടെ അരൂപിയാൽ പ്രകാശിപ്പിക്കുകയും സ്നേഹവും സന്തോഷവും കൊണ്ടു നിറയ്ക്കുകയും ചെയ്യണമേ. കുരിശിൽക്കിടന്നു മരണവേദനയനുഭവിച്ച വേളയിൽപ്പോലും ശതുക്കളോടു ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത കർത്താവേ, പരസ്പരം ഭിന്നിച്ചും, ഭിന്നിപ്പിച്ചും, വേദനിച്ചും വിഷമിച്ചും കഴിയുന്ന എല്ലാവരെയും അനുരഞ്ജനത്തിലേക്കു നയിക്കണമേ. ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്യണമേ.
ആമ്മേൻ
More General Prayers
- Prayer during home visit · ഭവന സന്ദർശന പ്രാർത്ഥന
- Children's prayer for parents · മാതാപിതാക്കൾക്കു വേണ്ടിയുള്ള മക്കളുടെ പ്രാർത്ഥന
- Prayer to the Sacred Heart of Jesus · ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന
- Sign of the Cross (Small Version) · കുരിശടയാളം (ചെറുത്)
- Sign of the Cross (Long Version) · കുരിശടയാളം (വലുത്)
- Glory Be · ത്രീത്വ സ്തുതി