Home › Prayers › General Prayers
Prayer for the injured
അപകടത്തിൽ പരിക്കേറ്റവർക്കായുള്ള പ്രാർത്ഥന
മലയാളം
മനുഷ്യരായ ഞങ്ങളെ തന്റെ മക്കളായി സൃഷ്ടിച്ചു പരിപാലിച്ചുപോരുന്ന ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ പരിപാലനയുടെ വഴികൾ ഞങ്ങൾക്ക് അഗ്രാഹ്യമാകുന്നു. ആരോഗ്യം നല്കി അനുഗ്രഹിക്കുന്ന അങ്ങു തന്നെയാണു ചിലപ്പോൾ രോഗവും അപകടവും മറ്റും അനുവദിക്കുന്നതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അപകടത്തിൽപ്പെട്ടു (മാരകമായി) പരുക്കുകളേറ്റു വന്നിരിക്കുന്ന ഈ വ്യക്തിയെ (വ്യക്തികളെ) ഞങ്ങൾ അങ്ങേക്കർപ്പിക്കുന്നു. ഈ അപകടത്തിൽ പരിക്കേറ്റിരിക്കുന്ന ശരീരഭാഗങ്ങൾ ഏവയെന്നു മറ്റാരേയുംകാൾ വ്യക്തമായി അറിയുന്ന കർത്താവേ, ഇവർക്കു പൂർണ്ണ ആരോഗ്യം നല്കണമേ. ഇവരെ യഥാവിധി ചികിത്സിച്ചു സുഖമാക്കാനുള്ള കഴിവു ഞങ്ങളുടെ ഡോക്ടർമാർക്കു നല്കണമേ. അപകടത്തിൽപ്പെട്ടു മുങ്ങാറായ വഞ്ചിയിൽ നിന്നു "നിങ്ങൾ ഭയപ്പെടേണ്ട' എന്നു ശിഷ്യന്മാരോട് അരുളിച്ചെയ്തുകൊണ്ടു കടലിനെ ശാന്തമാക്കിയ യേശുനാഥാ, ഞങ്ങളോടും അതേ ആശ്വാസവാക്കുകൾ അരുളണമേ. ഗാഗുൽത്തായിൽ കുരിശിൽക്കിടന്നുകൊണ്ടു മരണകരമായ വേദനയനുഭവിച്ച അങ്ങയുടെ വേദനകളോടു ചേർത്ത് എല്ലാ വേദനകളും സന്തോഷപൂർവ്വം സഹിക്കുവാനുള്ള ശക്തി ഇയാൾക്ക് (ഇവർക്കു) നല്കണമേ.
ആമ്മേൻ.
More General Prayers
- Prayer for successful surgery · ശസ്ത്രക്രിയ വിജയത്തിനായുള്ള പ്രാർത്ഥന
- Prayer for Reconciliation · അനുരഞ്ജനത്തിനായുള്ള പ്രാർത്ഥന
- Prayer during home visit · ഭവന സന്ദർശന പ്രാർത്ഥന
- Children's prayer for parents · മാതാപിതാക്കൾക്കു വേണ്ടിയുള്ള മക്കളുടെ പ്രാർത്ഥന
- Prayer to the Sacred Heart of Jesus · ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന
- Sign of the Cross (Small Version) · കുരിശടയാളം (ചെറുത്)