Home › Prayers › General Prayers

Prayer Against Bugs and Pestilences

വീട്ടിലെ കീടബാധ മാറാനുള്ള പ്രാർത്ഥന

മലയാളം

സർവ്വജീവജാലങ്ങളുടേയും സഷ്ടാവായ ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങു ഞങ്ങൾക്കു നല്കിയിരിക്കുന്ന അനുഗ്രഹങ്ങൾക്കു ഞങ്ങൾ നന്ദിപറയുന്നു. നല്ല ജീവികളെപ്പോലെതന്നെ ക്ഷുദ്രജീവികളെയും സൃഷ്ടിച്ചതിൽ അങ്ങേക്കു പ്രത്യേകമായ ഉദ്ദേശ്യമുണ്ടെന്നു ഞങ്ങൾ ഗ്രഹിക്കുന്നു. അങ്ങയുടെ സൃഷ്ടിവൈചിത്യത്തെ ഞങ്ങൾ പുകഴ്ത്തുന്നു. എല്ലാം നന്മയ്ക്കായി സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അങ്ങ് ക്ഷുദ്ജീവികൾ മൂലം ഞങ്ങൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന പ്രയാസങ്ങളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. അവ ഞങ്ങളെ ഉപദ്രവിക്കാതിരിക്കാൻ അവയോടു കല്പ്പിക്കണമേ. അങ്ങയെ എതിർക്കുന്നവനും ഞങ്ങളെ ദ്രോഹിക്കുന്നവനുമായ പിശാചിന്റെ എല്ലാ കുതന്ത്രങ്ങളിലും ആക്രമണങ്ങളിലും നിന്നു ഞങ്ങളെ മോചിപ്പിക്കുകയും ചെയ്യണമേ. ആമ്മേൻ. ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആശീർവദിച്ച പനിനീർ തളിക്കുകയും പള്ളിയിൽനിന്ന്ആ ശീർവദിച്ചു കൊണ്ടുവന്നിരക്കുന്ന കുന്തുരുക്കം പുകയ്ക്കുകയും ചെയ്യുന്നു.

More General Prayers

  • Prayers of doctors and nurses in hospitals · ആശുപത്രികളിൽ ഡോക്ടർമാരുടെ - നഴ്സുമാരുടെ പ്രാർത്ഥന
  • Prayer for the disabled · വികലാംഗർക്കു വേണ്ടിയുള്ള പ്രാർത്ഥന
  • Prayer for the mentally disabled · ബുദ്ധിവൈകല്യമുള്ളവർക്കു വേണ്ടിയുള്ള പ്രാർത്ഥന
  • Prayer for the injured · അപകടത്തിൽ പരിക്കേറ്റവർക്കായുള്ള പ്രാർത്ഥന
  • Prayer for successful surgery · ശസ്ത്രക്രിയ വിജയത്തിനായുള്ള പ്രാർത്ഥന
  • Prayer for Reconciliation · അനുരഞ്ജനത്തിനായുള്ള പ്രാർത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library