Home › Prayers › General Prayers
Prayers of doctors and nurses in hospitals
ആശുപത്രികളിൽ ഡോക്ടർമാരുടെ - നഴ്സുമാരുടെ പ്രാർത്ഥന
മലയാളം
മനുഷ്യരെ സൃഷ്ടിക്കുകയും അവർക്ക് ആരോഗ്യം നല്കുകയും ചെയ്യുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു. രോഗത്താലും വേദനയാലും കഷ്ടപ്പെടുന്നവരുടെ ആശ്വാസവും ആശാകേന്ദ്രവുമായ യേശുവേ, രോഗശാന്തിക്കായി ഈ സ്ഥാപനത്തിൽ അഭയം തേടിയിരിക്കുന്ന എല്ലാവരേയും കാത്തുപരിപാലിക്കണമേ വേദനകളും അസ്വസ്ഥതകളും ദൈവതിരുമനസ്സിനു കീവഴങ്ങിയും നിരാശകൂടാതെയും സ്വാഗതം ചെയ്യുവാൻ ഞങ്ങളുടെ രോഗികളെ സഹായിക്കണമേ. ശാരീരികമായി നാനാവിധ രോഗങ്ങൾ ബാധിച്ചവരെയും മനോരോഗികളെയും പിശാചുബാധിതരെപ്പോലും ഒറ്റവാക്കാൽ സൗഖ്യമാക്കിയ യേശുവേ, മരിച്ചവരെ ഉയിർപ്പിച്ച സർവ്വശക്താ, വിവിധ രോഗങ്ങളാൽ ഈസ്ഥാപനത്തിൽ കഴിയുന്ന ഞങ്ങളുടെ രോഗികൾക്ക് അങ്ങയുടെ സൗഖ്യദായകമായ കരസ്പർശം നല്കണമേ. രോഗശാന്തിക്കായി ഈ സ്ഥാപനത്തെ നയിച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തരേയും അതിന്റെ ഉപകാരികളെയും അനുഗ്രഹിക്കണമേ. രോഗീശുശ്രൂഷയ്ക്കായി ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന ഈ സന്ദർഭത്തിന്റെ സ്വർഗ്ഗീയതയും മൂല്യവും മനസ്സിലാക്കി ഉത്സാഹപൂർവ്വം നിസ്വാർത്ഥമായ സേവനം ചെയ്യുവാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.
ആമ്മേൻ.
More General Prayers
- Prayer for the disabled · വികലാംഗർക്കു വേണ്ടിയുള്ള പ്രാർത്ഥന
- Prayer for the mentally disabled · ബുദ്ധിവൈകല്യമുള്ളവർക്കു വേണ്ടിയുള്ള പ്രാർത്ഥന
- Prayer for the injured · അപകടത്തിൽ പരിക്കേറ്റവർക്കായുള്ള പ്രാർത്ഥന
- Prayer for successful surgery · ശസ്ത്രക്രിയ വിജയത്തിനായുള്ള പ്രാർത്ഥന
- Prayer for Reconciliation · അനുരഞ്ജനത്തിനായുള്ള പ്രാർത്ഥന
- Prayer during home visit · ഭവന സന്ദർശന പ്രാർത്ഥന