Home › Prayers › General Prayers
Prayer for the disabled
വികലാംഗർക്കു വേണ്ടിയുള്ള പ്രാർത്ഥന
മലയാളം
ദൈവത്തെ സ്നേഹിക്കുവാനും സമസൃഷ്ടങ്ങൾക്കു നന്മ ചെയ്യുവാനുമായി വിവിധ അവയവങ്ങൾ നല്കി മനുഷ്യനെ സൃഷ്ടിച്ച ദൈവമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. ഓരോ കാരണത്താൽ വികലാംഗരായി കഴിയുന്ന എല്ലാവരെയും ഞങ്ങൾ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അവരെയെല്ലാവരെയും അനുഗ്രഹിക്കണമേ. നടക്കാനാവാത്ത, പ്രകൃതി സൗന്ദര്യം കാണുവാൻ സാധിക്കാത്ത, ശബ്ദം കേൾക്കുവാൻ കഴിയാത്ത, സംസാരിക്കുവാനാവാത്ത... രോഗികളെ ദയാപൂർവ്വം കടാക്ഷിക്കണമേ. ആരെയും അങ്ങയുടെ മഹത്വം ആസ്വദിക്കുന്നതിൽ നിന്നു തടയാത്ത സ്നേഹപിതാവേ, ഈ സഹോദരരെ ബാധിച്ചിരിക്കുന്ന കുറവുകളെ പരിഹരിക്കണമേ. “ഇവനോ, ഇവന്റെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വം ഇവനിൽ വെളിപ്പെടുവാൻ വേണ്ടിയാണ് ഇതു സംഭ
വിച്ചത്” എന്നു കല്പിച്ചരുളിക്കൊണ്ട്, ആജന്മ കുരുടനെ സൗഖ്യമാക്കിയി യേശുവേ, ഊമർക്കു സംസാരശക്തിയും ചെകിടർക്കു കേൾവിയും മുടന്തർക്കു നടക്കാനുള്ള കഴിവും അത്ഭുതകരമായി നല്കിയ കർത്താവേ, അംഗവൈകല്യങ്ങൾ മൂലം വേദനിക്കുന്ന ഞങ്ങളുടെ രോഗികളുടെമേലും കനിയണമേ. ഞങ്ങളോടൊത്ത് അങ്ങയെ മഹത്വപ്പെടുത്തുവാനും നിത്യാനന്ദമനുഭവിക്കുവാനും അവരെയും അനുഗ്രഹിക്കണമേ.
ആമ്മേൻ.
More General Prayers
- Prayer for the mentally disabled · ബുദ്ധിവൈകല്യമുള്ളവർക്കു വേണ്ടിയുള്ള പ്രാർത്ഥന
- Prayer for the injured · അപകടത്തിൽ പരിക്കേറ്റവർക്കായുള്ള പ്രാർത്ഥന
- Prayer for successful surgery · ശസ്ത്രക്രിയ വിജയത്തിനായുള്ള പ്രാർത്ഥന
- Prayer for Reconciliation · അനുരഞ്ജനത്തിനായുള്ള പ്രാർത്ഥന
- Prayer during home visit · ഭവന സന്ദർശന പ്രാർത്ഥന
- Children's prayer for parents · മാതാപിതാക്കൾക്കു വേണ്ടിയുള്ള മക്കളുടെ പ്രാർത്ഥന