Home › Prayers › General Prayers
Prayer during children's exams
കുട്ടികളുടെ പരീക്ഷാവസരങ്ങളിലുള്ള പ്രാർത്ഥന
മലയാളം
"ശിശുക്കൾ എന്റെ അടുക്കൽ വരുവാൻ അവരെ അനുവദിക്കുവിൻ; അവരെ തടയരുത്' എന്നരുളിച്ചെയ്തുകൊണ്ട് കുട്ടികളോടുള്ള സ്നേഹം പ്രകടമാക്കിയ മിശിഹായേ, ഞങ്ങളുടെ കുഞ്ഞുങ്ങളെ തൃക്കൺപാർക്കണമേ നസത്തിലെ തിരുക്കുടുംബത്തിൽവച്ചു വിജ്ഞാനസമ്പൂർണ്ണനും ദൈവപ്രസാദപൂരിതനുമായി വളർന്നുകൊണ്ട് ബാലകർക്കു മാതൃകയായി ഭവിച്ച അങ്ങ്, വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ (... നെ) കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് അവരുടെ ബുദ്ധിക്കു പ്രകാശവും ശക്തിയും നല്കണമേ. പരീക്ഷയിൽ വിജയവും ജീവിതത്തിൽ പുരോഗതിയും നൽകി അവരെ അനുഗ്രഹിക്കുകയും
ചെയ്യണമേ. ആമ്മേൻ.
More General Prayers
- Prayer Against Bugs and Pestilences · വീട്ടിലെ കീടബാധ മാറാനുള്ള പ്രാർത്ഥന
- Prayers of doctors and nurses in hospitals · ആശുപത്രികളിൽ ഡോക്ടർമാരുടെ - നഴ്സുമാരുടെ പ്രാർത്ഥന
- Prayer for the disabled · വികലാംഗർക്കു വേണ്ടിയുള്ള പ്രാർത്ഥന
- Prayer for the mentally disabled · ബുദ്ധിവൈകല്യമുള്ളവർക്കു വേണ്ടിയുള്ള പ്രാർത്ഥന
- Prayer for the injured · അപകടത്തിൽ പരിക്കേറ്റവർക്കായുള്ള പ്രാർത്ഥന
- Prayer for successful surgery · ശസ്ത്രക്രിയ വിജയത്തിനായുള്ള പ്രാർത്ഥന