Home › Prayers › General Prayers

Prayer for pets

വളർത്തുന്ന പക്ഷിമൃഗങ്ങൾക്കായുള്ള പ്രാർത്ഥന

മലയാളം

മനുഷ്യരായ ഞങ്ങളുടെ സഹായത്തിനും ഉപയോഗത്തിനുമായി പക്ഷികളെയും മൃഗങ്ങളെയും സൃഷ്ടിച്ചു നൽകിയ ദൈവമേ, അങ്ങയോട ഞങ്ങൾ നന്ദി പറയുന്നു. വിതയും കൊയ്ത്തും സംഭരണവുമില്ലാത്ത പറവകൾക്കും, വീടും നിക്ഷേപങ്ങളുമില്ലാത്ത മൃഗങ്ങൾക്കും ഭക്ഷണം നല്കി സംരക്ഷിക്കുന്ന അങ്ങയുടെ അദൃശ്യവും അത്ഭുതാവഹവുമായ പരിപാലനയെ ഞങ്ങൾ വാഴ്ത്തുന്നു. ഞങ്ങൾ വളർത്തുന്ന ഈ പക്ഷികളെ (മൃഗങ്ങളെ) ആശീർവദിക്കണമേ. എല്ലാവിധരോഗങ്ങളിലും ക്രൂരജന്തുക്കളുടെ ഉപദ്രവങ്ങളിലും നിന്ന് ഇവയെ കാത്തു കൊള്ളണമേ. പകർച്ചവ്യാധികളിലും ജീവനാശത്തിലും നിന്ന് ഇവയെ സംരക്ഷിച്ചുകൊള്ളണമേ. ആമ്മേൻ. അനന്തരം ആശീർവദിച്ച പനിനീർ തളിക്കുന്നു. പകർച്ച വ്യാധികളുടേയും മറ്റും സന്ദർഭത്തിലാണെങ്കിൽ പള്ളിയിൽനിന്ന് ആശീർവദിച്ചുകൊണ്ടുവന്ന കുന്തുരുക്കം കൂട്ടിൽ(തൊഴുത്തിൽ) പുകയ്ക്കുന്നതു നന്നായിരിക്കും

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library