Home › Prayers › General Prayers
Prayer for the new born
ശിശുജനനാവസര പ്രാർത്ഥന
മലയാളം
ഞങ്ങളിലൂടെ ജന്മം നൽകുന്നതിന് അങ്ങു തിരുമനസ്സായ ഈ കുഞ്ഞിനെ ഓർത്ത് ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദിപറയുന്നു. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഈ ശിശുവിനെ അനുഗ്രഹിക്കണമേ. ഈ ശിശുവിന്റെ നിസ്സഹായാവസ്ഥയിൽ അങ്ങു
തന്നെ ഇവനെ (ഇവളെ) പരിപാലിക്കണമേ. ശൈശവത്തിന്റേതായ സകലവിധ രോഗങ്ങളിലും അപകടങ്ങളിലും നിന്ന് കാത്തുകൊള്ളണമേ. കാത്തുകൊള്ളണമേ. അങ്ങേക്കു യഥാർത്ഥസാക്ഷിയാകത്തക്കവിധം ജീവിതത്തിന്റെ ഓരോഘട്ടത്തിലും യഥാവിധി അങ്ങു വഴിനടത്തണമേ. കർത്താവേ, ഈ ശിശുവിന്റെ മാതാപിതാക്കളാകുന്നതിനു ഭാഗ്യം ലഭിച്ച് ഞങ്ങൾ ഈ ശിശുവിനെ കലവറയില്ലാതെ സ്നേഹിക്കുന്നതിനും അങ്ങു ഞങ്ങളിൽ അർപ്പിച്ചിട്ടുള്ള പ്രതീക്ഷകൾക്ക്
മങ്ങലേൽക്കാത്തവിധത്തിൽ വളർത്തുന്നതിനും അങ്ങ് ആഗ്രഹിക്കുന്ന ജീവിതാവസ്ഥയിലേക്കു കൈപിടിച്ചുനടത്തുന്നതിനും ഞങ്ങളെ സഹായിക്കണമേ,
ആമ്മേൻ.
More General Prayers
- The Prayer of Peace of St. Assisi · വിശുദ്ധ അസ്സീസിയുടെ സമാധാന പ്രാർത്ഥന
- Prayer for pets · വളർത്തുന്ന പക്ഷിമൃഗങ്ങൾക്കായുള്ള പ്രാർത്ഥന
- Prayer for Pandemic times · പകർച്ചവ്യാധിയുടെ കാലത്തുള്ള പ്രാർത്ഥന
- Prayer during children's exams · കുട്ടികളുടെ പരീക്ഷാവസരങ്ങളിലുള്ള പ്രാർത്ഥന
- Prayer Against Bugs and Pestilences · വീട്ടിലെ കീടബാധ മാറാനുള്ള പ്രാർത്ഥന
- Prayers of doctors and nurses in hospitals · ആശുപത്രികളിൽ ഡോക്ടർമാരുടെ - നഴ്സുമാരുടെ പ്രാർത്ഥന