Home › Prayers › General Prayers
Prayer for pregnant women
ഗർഭിണികൾക്കുള്ള പ്രാർത്ഥന
മലയാളം
സ്നേഹപിതാവായ ദൈവമേ, മാന്യത്വത്തിലൂടെ സ്യഷ്ടികർമത്തിൽ പങ്കാളിയാക്കുന്നതിന് അങ്ങ് എന്നെ ഒരുക്കിക്കൊണ്ടിരിക്കുകയാണല്ലോ. എന്നിൽ
വർഷിച്ചുകൊണ്ടിരിക്കുന്ന നന്മകൾക്ക് ഏറ്റവും പ്രത്യകവിധമായി, എന്റെ ഉദരത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന നവജീവനെ ഓർത്ത് നന്ദിപറയുന്നു. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് ഹാനികരമായ ചിന്തകളും ഉത്കണ്ഠ, ആശങ്ക, ഭയം തുടങ്ങിയ വിപരീതവിചാരങ്ങളും എന്നിൽനിന്ന് അങ്ങ് അകറ്റണമേ. അങ്ങ് ദിവ്യാത്മാവാൽ എന്നെ പൂരിതയാക്കണമേ. സന്തോഷവും സമാധാനവും സ്നേഹവും നന്മയും ധൈര്യവും കൊണ്ടെന്നെ നിറയ്ക്കണമേ. അങ്ങ ഉദരഫലം അനുഗ്യഹീതമാണെ'ന്ന് ദിവ്യഉണ്ണിയെക്കുറിച്ച് ഏലീശ്വ പുണ്യവതി പരിശുദ്ധ കന്യകാമറിയത്തോട് പറഞ്ഞതുപോലെ, എന്റെ ഉദരഫലവും അനുഗൃഹീതമാകുമാറാകട്ടെ. ശിശുവിന്റെ ജനനം ആകാംക്ഷയോടെ കാത്തിരിക്കുന്ന എന്റെ ഭർത്താവിനെയും ബന്ധുമിത്രാദികളെയും അനുഗ്രഹിക്കണമേ. അങ്ങേ ദിവ്യസാന്നിധ്യ ശക്തിയാൽ
ആവശ്യമായ ശുശ്രൂഷകളും പരിചരണവും സ്വീകരിച്ച് കുഞ്ഞിന് ജന്മം കൊടുക്കാൻ ഇടവരുത്തണമേ.
ആമ്മേൻ.
ഗർഭിണികളുടെ മദ്ധ്യസ്ഥയായ വി. അന്നായേ,
എനിക്കുവേണ്ടി അപേക്ഷിക്കണമേ.
More General Prayers
- Prayer for the new born · ശിശുജനനാവസര പ്രാർത്ഥന
- The Prayer of Peace of St. Assisi · വിശുദ്ധ അസ്സീസിയുടെ സമാധാന പ്രാർത്ഥന
- Prayer for pets · വളർത്തുന്ന പക്ഷിമൃഗങ്ങൾക്കായുള്ള പ്രാർത്ഥന
- Prayer for Pandemic times · പകർച്ചവ്യാധിയുടെ കാലത്തുള്ള പ്രാർത്ഥന
- Prayer during children's exams · കുട്ടികളുടെ പരീക്ഷാവസരങ്ങളിലുള്ള പ്രാർത്ഥന
- Prayer Against Bugs and Pestilences · വീട്ടിലെ കീടബാധ മാറാനുള്ള പ്രാർത്ഥന