Home › Prayers › General Prayers

Prayer for the monks

സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥന

മലയാളം

സ്നേഹമുള്ള ഈശോയേ, അങ്ങേ രക്ഷാകര പ്രവർത്തനങ്ങൾ ലോകത്തിൽ തുടരുന്നതിന് അർപ്പിതരായ വ്യക്തികളെ അങ്ങ് പ്രത്യേകമായി ക്ഷണിച്ചുവല്ലോ. അങ്ങയെ അടുത്തറിയുന്നതിനും ആത്മാർത്ഥമായി സ്നേഹിക്കുന്നതിനും പൂർണമായി അർപ്പിക്കുന്നതിനും വേണ്ടി അങ്ങു തിരഞ്ഞെടുക്കുകയും അങ്ങേക്ഷണം സ്വീകരിച്ച് ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വതങ്ങൾ കൈക്കൊണ്ട് സുവിശേഷാനുസൃതമായ ജീവിതം നയിക്കുകയും ചെയ്യുന്ന അവരെ അങ്ങു സവിശേഷം പരിപാലിക്കണമേ. ലോകാരൂപിയിൽനിന്ന് അവരെ അങ്ങു കാത്തുകൊള്ളണമേ. അവരുടെ പരിശ്രമങ്ങളെ അങ്ങ് ഫലമണിയിക്കണമേ. എന്റെ നാമത്തുപതി ഭവനത്തെയോ സഹോദരരെയോ മക്കളെയോ പിതാവിനെയോ മാതാവിനെയോ വയലുകളെയോ പരിത്യജിക്കുന്ന ഏവനും നൂറിരട്ടി ലഭിക്കും; നിത്യജീവൻ അവകാശമായി ലഭിക്കും' എന്നരുൾ ചെയ്ത അങ്ങ് അവർക്ക് സമൃദ്ധമായി പ്രതിസമ്മാനം നൽകണമേ. ആമ്മേൻ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library