Home › Prayers › General Prayers

Prayer for the Bishop

രൂപതാദ്ധ്യക്ഷനുവേണ്ടിയുള്ള പ്രാർത്ഥന

മലയാളം

രൂപതാദ്ധ്യക്ഷനുവേണ്ടിയുള്ള പ്രാർത്ഥന കാരുണ്യവാനായ ദൈവമേ, അങ്ങേ അജപാലനം നിർവഹിക്കുന്നതിനുവേണ്ടി അങ്ങു സവിശേഷമായി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങേ ദാസനും ഞങ്ങളുടെ പിതാവുമായ (പേരു പറയുക) അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അദ്ദേഹത്തെപ്രതി അങ്ങയെ സ്തുതിക്കുകയും അങ്ങക്കു നന്ദിപറയുകയും ചെയ്യുന്നു. അദ്ദേഹത്തെ അങ്ങു ധാരാളമായി അനുഗ്രഹിക്കുകയും വിശിഷ്ടദാനങ്ങൾ നൽകി സമ്പന്നനാക്കുകയും സകല ആപത്തുകളിലും നിന്നു കാത്തുപാലിക്കുകയും ചെയ്യണമേ ശരീരാരോഗ്യവും മാനസിക കഴിവുകളും പുണ്യവർദ്ധനയും ദീർഘായുസ്സും അദ്ദേഹത്തിനു നൽകണമേ. അങ്ങേ അരൂപിയുടെ പ്രചോദനങ്ങൾ ശ്രവിച്ച് അങ്ങയുടെ തിരുമനസ്സിനൊത്തവിധം ജീവിച്ച്, അങ്ങ് അദ്ദേഹത്തെ ഏല്പിച്ചിരിക്കുന്ന അങ്ങ് മക്കളെ സ്നേഹത്തോടെ സേവിച്ച് അവരെല്ലാവരോടുംകൂടെ സ്വർഗത്തിൽ അങ്ങയെ നിത്യം പാടിസ്തുതിക്കുന്നതിന് അദ്ദേഹത്തിന് ഇടവരുത്തുകയും ചെയ്യണമേ. ആമ്മേൻ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library