Home › Prayers › General Prayers
Prayer in preparation for reading the Scriptures
വിശുദ്ധഗ്രന്ഥം വായിക്കുന്നതിന് ഒരുക്കമായ പ്രാർത്ഥന
മലയാളം
കാരുണ്യവാനായ ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. അങ്ങയുടെ വചനം വായിച്ചുകൊണ്ടിരിക്കുമ്പോൾ അങ്ങ് എന്നോട് സംസാരിക്കണമേ. വചനത്തിന്റെ സന്ദേശം മനസ്സിലാക്കാനുള്ള കൃപയും വിജ്ഞാനവും എനിക്കു നൽകണമേ. അവിടത്തെ വചനം എന്റെ ഹൃദയത്തിനു സന്തോഷവും പാദങ്ങൾക്കു വെളിച്ചവുമായിരിക്കട്ടെ. അങ്ങേ വചനത്തിൽ വളരാൻ എനിക്കു ശക്തി നൽകണമേ. അങ്ങേ വചനം എന്നിൽ നിറവേറട്ടെ. അവിടത്തെ വചനം പൂർണമായി ഉൾക്കൊള്ളാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള അനുഗ്രഹം എനിക്കു നൽകണമേ.
ആമ്മേൻ.
More General Prayers
- Prayer for the Pope · പരിശുദ്ധപിതാവിനുവേണ്ടിയുള്ള പ്രാർത്ഥന
- Prayer for the Bishop · രൂപതാദ്ധ്യക്ഷനുവേണ്ടിയുള്ള പ്രാർത്ഥന
- Prayer for the monks · സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥന
- The prayer of the altar boys · അൾത്താരബാലകരുടെ പ്രാർത്ഥന
- Prayer for pregnant women · ഗർഭിണികൾക്കുള്ള പ്രാർത്ഥന
- Prayer for the new born · ശിശുജനനാവസര പ്രാർത്ഥന