Home › Prayers › General Prayers
Prayer to the Saint's Holy Name
നാമഹേതുക വിശുദ്ധനോടുള്ളപ്രാർത്ഥന
മലയാളം
എന്റെ പേരിനു കാരണഭൂതനായ (പേരുപറയുക) എന്റെ സ്വർഗീയ മദ്ധ്യസ്ഥനായി സർവേശ്വരനാൽ അങ്ങ് നിയോഗിക്കപ്പെട്ടിരിക്കുകയാണല്ലോ. എപ്പോഴും സ്വർ ഗീയവഴികളിലൂടെ എന്നെ നടത്തുകയും പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും എന്നെ കാത്തുരക്ഷിക്കുകയും ചെയ്യുന്ന അങ്ങയുടെ മദ്ധ്യസ്ഥതയാൽ എന്നിൽ ദൈവികകാര്യങ്ങളിൽ താത്പര്യം ജനിപ്പിച്ച്, ദൈവസ്നേഹത്താൽ വളർത്തി എന്നെ പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തണമേ. ദുഷ്ടാരൂപികളോടുള്ള എന്റെ പോരാട്ടത്തിൽ എപ്പോഴും അങ്ങ് എനിക്ക് തുണയായിരിക്കണമേ. അങ്ങയുടെ സഹായത്താൽ എന്റെലോകജീവിതം സുകൃതസമ്പന്നമാക്കാനും അവസാനം സ്വർഗത്തിൽ അങ്ങയോടൊത്ത് ദൈവത്തെ അനവരതം പാടി സ്തുതിക്കാനും ഇടയാക്കണമേ.
ആമ്മേൻ.
More General Prayers
- Prayer in preparation for reading the Scriptures · വിശുദ്ധഗ്രന്ഥം വായിക്കുന്നതിന് ഒരുക്കമായ പ്രാർത്ഥന
- Prayer for the Pope · പരിശുദ്ധപിതാവിനുവേണ്ടിയുള്ള പ്രാർത്ഥന
- Prayer for the Bishop · രൂപതാദ്ധ്യക്ഷനുവേണ്ടിയുള്ള പ്രാർത്ഥന
- Prayer for the monks · സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥന
- The prayer of the altar boys · അൾത്താരബാലകരുടെ പ്രാർത്ഥന
- Prayer for pregnant women · ഗർഭിണികൾക്കുള്ള പ്രാർത്ഥന