Home › Prayers › General Prayers
Morning Prayer
പ്രഭാതജപം
മലയാളം
സ്നേഹമുള്ള ഈശോയേ, അങ്ങുതന്ന
ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങ ളിൽ ഞാൻ
അങ്ങയെസ്നേഹിക്കുന്നു, സ്തുതിക്കുന്നു,
ആരാധിക്കുന്നു. കഴിഞ്ഞരാതിയിൽ അങ്ങനൽകിയ
അനുഗ്രഹങ്ങൾക്കു ഞാൻ നന്ദിപറയുന്നു.
എന്റെ ശരീരവും ആത്മാവും അവയുടെ എല്ലാ
കഴിവുകളും ഇന്നത്തെ എന്റെ എല്ലാ പ്രവൃത്തികളും
പ്രാർത്ഥനകളും സന്തോഷങ്ങളും സങ്കടങ്ങളും
വിചാരങ്ങൾ പോലും പരിശുദ്ധ മറിയത്തിന്റെ
വിമലഹൃദയംവഴി, എന്റെ പ്രത്യേക
മദ്ധ്യസ്ഥരായ വിശുദ്ധരുടെ യോഗ്യതകളോടുകൂടെ,
അങ്ങേക്കസമർപ്പിക്കുന്നു. എന്റെ എല്ലാ
ഉദ്യമങ്ങളെയും അങ്ങ് ആശീർവദിക്കണമേ.
പ്രവൃത്തികളെ അങ്ങു നിയന്ത്രിക്കണമേ.
അങ്ങേ തിരുരക്തത്തിൽ പൊതിഞ്ഞ് എന്നെ സൂക്ഷി
ക്കണമേ. അങ്ങേ സ്നേഹത്തിൽനിന്ന് ഒരു ശക്തിക്കും
എന്നെ അകറ്റാൻ കഴിയാതിരിക്കട്ടെ. ഞാനിന്നു ബന്ധ
പ്പെടുന്ന എല്ലാവരിലും അങ്ങയുടെ സ്നേഹം പകർന്നു
കൊടുക്കാൻ കൃപ തരണമേ. ഞാൻ കാണുന്ന എല്ലാ
റ്റിനെയും അങ്ങ് ആഗ്രഹിക്കുന്നതുപോലെ കാണാൻ
സാധിക്കട്ടെ. ഞാനിന്നു മരിക്കാൻ അങ്ങു തിരുമനസ്സാ
കുന്നെങ്കിൽ അങ്ങേ തിരുമുഖം കാണാൻ എനിക്കിട
യാക്കണമേ.
സ്നേഹമുള്ള ഈശോയേ, എന്റെ മാതാപിതാക്ക
ളെയും സഹോദരീസഹോദരന്മാരെയും സ്നേഹിത
രെയും ഗുരുജനങ്ങളെയും ഉപകാരികളെയും എന്റെ
പ്രാർത്ഥന ആഗ്രഹിക്കുന്ന ഏവരെയും അങ്ങ് അനുഗ
ഹിക്കണമേ. അവരെയെല്ലാം അങ്ങയോടുള്ള ഐക്യ
ത്തിൽ സദാ കാത്തുകൊള്ളണമേ. ആദ്ധ്യാത്മികവും
ശാരീരികവുമായ അനുഗ്രഹങ്ങൾ അവർക്കു നൽക
ണമേ. വേദനയിൽ സഹനശക്തിയും അപകടങ്ങളിൽ
ധൈര്യവും രോഗത്തിൽ ശാന്തിയും പ്രയാസങ്ങളിൽ
സന്തോഷവും കൊടുത്തനുഗ്രഹിക്കണമേ.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു നിത്യ
ശാന്തി നൽകണമേ. ഇന്നു മരിക്കാനിരിക്കുന്നവർക്ക്
അങ്ങയുടെ സ്നേഹത്തിന്റെ ശക്തി കാണിച്ചുകൊടു
ക്കണമേ. പ്രലോഭനങ്ങളിൽ അകപ്പെടുന്നവർക്ക് കരു
ണയും പുണ്യജീവിതം നയിക്കുന്നവർക്ക് സ്ഥിരതയും
കൊടുക്കണമേ. സഭയെയും രാഷ്ട്രത്തെയും അനുഗ
ഹിക്കണമേ. എന്റെ കാവൽമാലാഖയേ, ദൈവത്തിന്റെ കൃപ
യാൽ അങ്ങേക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എന്നെ
ഈ ദിവസം മുഴുവനും സ്നേഹപൂർവം കാത്തുസൂക്ഷി
ക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യണമേ,
ആമ്മേൻ.
More General Prayers
- Prayer Before Holy Qurbana · ദിവ്യബലിക്കുമുമ്പുള്ള പ്രാർത്ഥന
- Prayer in preparation for study · പഠനത്തിനൊരുക്കമായുള്ള പ്രാർത്ഥന
- Prayer for the five holy wounds of Jesus · ഈശോയുടെ അഞ്ചുതിരുമുറിവുകളെക്കുറിച്ചുള്ള പ്രാർത്ഥന
- Dedication prayer to Divine Infant · ഉണ്ണീശോയോടുള്ള പ്രതിഷ്ഠാജപം
- Prayer to the Crucified Jesus Christ · ക്രൂശിതനായ ഈശോയോടുള്ള പ്രാർത്ഥന
- Prayer to the Holy Cross · വിശുദ്ധകുരിശിനോടുള്ള പ്രാർത്ഥന