Home › Prayers › General Prayers
Prayer to the Crucified Jesus Christ
ക്രൂശിതനായ ഈശോയോടുള്ള പ്രാർത്ഥന
മലയാളം
നല്ലവനും പ്രിയമുള്ളവനുമായ ഈശോയേ, അങ്ങയുടെ തിരുമുമ്പിൽ മുട്ടിന്മേൽ നിന്നുകൊണ്ട് എന്റെ ഹൃദയത്തിൽ അഗാധവും സജീവവുമായ വിശ്വാസം, ശരണം, ഉപവി എന്നീ ദൈവികദാനങ്ങൾ ആലേഖനം ചെയ്യണമെന്നും എന്റെ പാപങ്ങളെക്കുറിച്ചുള്ള പൂർണമന സ്താപവും ജീവിതനവീകരണത്തിനുള്ള ഉറച്ച തീരുമാനവും എനിക്കു നല്കണമെന്നും അതീവ താത്പര്യത്തോടെ ഞാൻ യാചിക്കുന്നു. എന്റെ നല്ല ഈശോയേ, അങ്ങയുടെ അഞ്ചു തിരുമുറിവുകളെപ്പറ്റി ധ്യാനിക്കുകയും അഗാധമായ സന്താപത്തോടും സഹാനു ഭൂതിയോടും കൂടെ അവയെ വീക്ഷിക്കുകയും ചെയ്യുമ്പോൾ, 'എന്റെ കൈകാലുകൾ അവർ തുളച്ചു, എന്റെ അസ്ഥികളെല്ലാം അവർ എണ്ണി' എന്ന് അങ്ങയെ ക്കുറിച്ച്, അങ്ങയുടെ വിലാപവാക്കുകളായി ദാവീദ്ദീ ർഘദർശി കാലങ്ങൾക്കുമുമ്പ് ഉച്ചരിച്ച വാക്കുകൾ എന്റെ സ്മരണയിൽ ഓടിയെത്തുന്നു,
ആമ്മേൻ.
More General Prayers
- Prayer to the Holy Cross · വിശുദ്ധകുരിശിനോടുള്ള പ്രാർത്ഥന
- Saint Michael the Archangel · മുഖ്യദൂതനായ വി. മിഖായേലി നോടുള്ള പ്രാർത്ഥന
- Prayer to the Saint's Holy Name · നാമഹേതുക വിശുദ്ധനോടുള്ളപ്രാർത്ഥന
- Prayer in preparation for reading the Scriptures · വിശുദ്ധഗ്രന്ഥം വായിക്കുന്നതിന് ഒരുക്കമായ പ്രാർത്ഥന
- Prayer for the Pope · പരിശുദ്ധപിതാവിനുവേണ്ടിയുള്ള പ്രാർത്ഥന
- Prayer for the Bishop · രൂപതാദ്ധ്യക്ഷനുവേണ്ടിയുള്ള പ്രാർത്ഥന