Home › Prayers › General Prayers

Prayer to the Holy Cross

വിശുദ്ധകുരിശിനോടുള്ള പ്രാർത്ഥന

മലയാളം

സർവശക്തനായ കർത്താവേ, ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി നീ കുരിശുമരണം വരിച്ചുവല്ലോ. ഈശോയുടെ വി. കുരിശേ, നീ എനിക്ക് സത്യപ്രകാശമായിരിക്കണമേ. ഈശോയുടെ വി. കുരിശേ, എല്ലാ അശുദ്ധചിന്തകളിലും നിന്ന് എന്നെ സംരക്ഷിക്കണമേ. എന്റെ ആത്മാവിനെ നല്ല ചിന്തകളാൽ നിറയ്ക്കണമേ. ഓ വി. കുരിശേ, എന്റെ രക്ഷയിൽ എന്നെ സഹായിക്കണമേ. അങ്ങനെ നസസ്സിലെ ഈശോയെ ക്രൂശിച്ച കുരിശിനെ ഞാൻ ആരാധിക്കട്ടെ. എന്റെ മേൽ ദയയായിരിക്കണമേ. ഈശോയുടെ വി. കുരിശേ, എന്റെ ആശയമായിരിക്കണമേ. വി. കുരിശേ, എന്റെ മേൽ കരുണയായിരിക്കണമേ. ഈശോയുടെ വിലതീരാത്ത തിരുരക്തത്തെക്കുറിച്ച്, അവിടത്തെ ഭയാനകമായ മരണത്തെക്കുറിച്ച്, ഉത്ഥാനത്തെയും മഹിമയെയുംകുറിച്ച്, എന്റെ മേൽ കരുണയായിരിക്കണമേ. ക്രിസ്തുമസിനത്തിൽ ഈശോ ജനിച്ച് പോലെ, ദുഃഖവെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടതുപോലെ, ജോസഫും നിക്കദേമൂസും കുരിശിൽനിന്ന് ഇറക്കിയതുപോലെ, അവിടന്ന് സ്വർഗത്തിലേക്ക്ആ രോഹണം ചെയ്തതുപോലെ, അവയെല്ലാം സത്യമായിരിക്കുന്നതുപോലെ ദൃശ്യവും അദൃശ്യവുമായ എല്ലാ ശ്രതുക്കളിലും നിന്ന് അവിടന്ന് എന്നെ എന്നേക്കും സംരക്ഷിക്കണമേ. സർവശക്തനായ ദൈവമേ, നിന്റെ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെയും ശരീരത്തെയും സമർപ്പിക്കുന്നു. നീ കുരിശു വഹിച്ചതുപോലെ, എന്റെ കുരിശും വഹിക്കുന്നതിനുള്ള ശക്തി എന്റെ കർത്താവായ ഈശോയേ, എനിക്ക്തരണമേ. എല്ലാ പരീക്ഷണങ്ങളും എളിമയോടെ സ്വീകരിക്കാൻ എന്നെ പഠിപ്പിക്കണമേ. പരിശുദ്ധ അമ്മേ, പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. എന്റെ ആത്മാവിനെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ, ആമ്മേൻ.

More General Prayers

  • Saint Michael the Archangel · മുഖ്യദൂതനായ വി. മിഖായേലി നോടുള്ള പ്രാർത്ഥന
  • Prayer to the Saint's Holy Name · നാമഹേതുക വിശുദ്ധനോടുള്ളപ്രാർത്ഥന
  • Prayer in preparation for reading the Scriptures · വിശുദ്ധഗ്രന്ഥം വായിക്കുന്നതിന് ഒരുക്കമായ പ്രാർത്ഥന
  • Prayer for the Pope · പരിശുദ്ധപിതാവിനുവേണ്ടിയുള്ള പ്രാർത്ഥന
  • Prayer for the Bishop · രൂപതാദ്ധ്യക്ഷനുവേണ്ടിയുള്ള പ്രാർത്ഥന
  • Prayer for the monks · സന്ന്യസ്തർക്കുവേണ്ടിയുള്ള പ്രാർത്ഥന

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library