Home › Prayers › General Prayers

Prayer in preparation for study

പഠനത്തിനൊരുക്കമായുള്ള പ്രാർത്ഥന

മലയാളം

അനന്തജ്ഞാനസ്വരൂപനായ ദൈവമേ, ബോധപ്രകാശമായ പരിശുദ്ധാരൂപി വഴി എന്നെ അങ്ങു ജ്വലിപ്പിക്കണമേ. ദൈവഭയമാണ് അറിവിന്റെ ആരംഭമെന്ന് ഞാനറിയുന്നു. ദൈവദാനമാണ് ബുദ്ധിശക്തിയെന്നും ഞാൻവിശ്വസിക്കുന്നു. എല്ലാം അറിയാനും ഗ്രഹിക്കാനും അങ്ങ് അനുഗ്രഹമുണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. പഠനത്തിനുള്ള താത്പര്യവും വാസനയും അങ്ങു പ്രദാനം ചെയ്യണമേ. അറിവിനുവേണ്ടി അദ്ധ്വാനിക്കാൻ അങ്ങനിക്കു മനസ്സുതരണമേ. അച്ചടക്ക്പൂർണവും നിരന്തരവും ക്ഷമാഭരിതവുമായ ഹൃദയത്തോടെ പഠിക്കാൻ എനിക്ക് ശക്തി നൽകണമേ. സഹാനുഭൂതിയുള്ള അദ്ധ്യാപകരെയും പ്രാത്സാഹിപ്പിക്കുന്ന സുഹൃത്തുക്കളെയും തന്ന് എന്റെ പഠനസാദ്ധ്യതകൾ അങ്ങു പരിപോഷിപ്പിക്കണമേ. പഠനത്തിൽ ഉയരുമ്പോൾ അതിൽ അഹങ്കരിക്കാതെ, എന്റെ അറിവ് സകലർക്കും പകർന്നു നൽകാനും എന്നെ പ്രാപ്തനാക്കണമേ. പഠിച്ചുയർന്ന് എനിക്കും മാതാപിതാക്കൾക്കും സമൂഹത്തിനും അഭിമാനമായി മാറാൻ എന്നെ സഹായിക്കണമേ. ബുദ്ധിയുടെ വിളക്കായ പരിശുദ്ധാരൂപീ, ബോധ ജ്ഞാനത്തിന്റെ സിംഹാസനമായ മറിയമേ, പഠനത്തിലേർപ്പെട്ടിരിക്കുന്ന എന്നെ എന്നും അനുഗ്രഹിക്കണമേ, ആമ്മേൻ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library