Home › Prayers › General Prayers

Prayer for the five holy wounds of Jesus

ഈശോയുടെ അഞ്ചുതിരുമുറിവുകളെക്കുറിച്ചുള്ള പ്രാർത്ഥന

മലയാളം

മനുഷ്യവർഗത്തെ തിന്മയിൽ നിന്നു വീണ്ടെടുത്ത് സർഗഭാഗ്യം തരാൻ വേണ്ടി മനുഷ്യനായി അവതരിച്ച് ക്ലേശങ്ങളനുഭവിച്ച് യേശുനാഥാ, അങ്ങേ ശരീരത്തിൽ നിരവധി തിരുമുറിവുകൾ അങ്ങ് ഏറ്റുവല്ലോ. അവയെല്ലാം ഞങ്ങളോടുള്ള അനന്തകാരുണ്യത്തിന്റെ അടയാളങ്ങളാണെന്നു ഞങ്ങളറിയുന്നു. അങ്ങയെ ആരാധിക്കുന്നു. അങ്ങേക്കു സ്തുതി പാടുന്നു. നന്ദി പ്രകാശിപ്പിക്കുന്നു. കാരുണ്യവാനും ക്ഷമാശീലനുമായ കർത്താവേ, അങ്ങേ ഇടതു തൃപ്പാദത്തിലും വലതു തൃപ്പാദത്തിലും അങ്ങേ ഇടതു തൃക്കെയിലും വലതു തൃക്കെയിലും അങ്ങേ തിരുവിലാവിലുമായോ അഞ്ചു തിരുമുറിവുകളെ ഞങ്ങൾ വണങ്ങുന്നു. ഞങ്ങളുടെ നിത്യരക്ഷക്കു വേണ്ടിയാണ് ഈ മുറിവുകളേറ്റതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എത്രമാത്രം കനിവോടെയാണ് അങ്ങിതെല്ലാം സ്വയം വരിച്ചതെന്ന് ഞങ്ങളറിയുന്നു. ദുസ്സഹമായ വേദനകൾ സഹിച്ച അങ്ങ് ഈ തിരുമുറിവുകളിൽ നിന്നൊഴുകിയ രക്തംകൊണ്ട് ഞങ്ങളുടെഘോരപാപങ്ങൾ കഴുകിക്കളയുകയായിരുന്നു. അങ്ങ യുടെ പ്രാണൻ ഒരു ദിവ്യബലിയായി പരമപിതാവായ ദൈവത്തിന് അർപ്പണം ചെയ്യുകയായിരുന്നു. അങ്ങതിരുമുറിവുകളിൽ നിന്നൊഴുകിയ തിരുരക്തം വഴി പാപ മുക്തിവരിച്ച് ഞങ്ങൾ നിത്യസൗഭാഗ്യമനുഭവിക്കാൻ ഇടയാകട്ടെ, ആമ്മേൻ.

More General Prayers

All General Prayers → · Browse all prayers

Download PrayerBookApp Open in the prayer library