Home › Prayers › General Prayers
Dedication prayer to Divine Infant
ഉണ്ണീശോയോടുള്ള പ്രതിഷ്ഠാജപം
മലയാളം
സ്നേഹം നിറഞ്ഞ ഉണ്ണീശോയേ, ഈ ദിവസം ഞങ്ങളുടെ സംരക്ഷകനും മാതൃകയുമായി അങ്ങയെ ഞങ്ങൾ തിരഞ്ഞെടുക്കുന്നു. അങ്ങേ സഹായത്താൽ ഞങ്ങൾ ശാന്തതയിലും എളിമയിലും അനുരണ്ത്തിലും ഭക്തിയിലും പ്രസാദവരത്തിലും വിജ്ഞാനത്തിലും നാൾക്കുനാൾ വളർന്നുവരാൻ പരിശ്രമിക്കുന്നതാണ്. ഞങ്ങളോടുള്ള അങ്ങേ അതിരറ്റ സ്നേഹത്തിന്ഞങ്ങൾ നന്ദിപറയുന്നു. അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞങ്ങളുടെ രാജ്യത്തെ പാവപ്പെട്ടവരും പരിത്യക്തരുമായ ശിശുക്കളെ തിരുബാലസഖ്യം വഴി ആവുന്നത് സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.പ്രിയ ഈശോയേ, ഞങ്ങളെ അനുഗ്രഹിക്കണമേ. പാവപ്പെട്ട ശിശുക്കൾക്കുവേണ്ടി ഞങ്ങൾ അർപ്പിക്കുന്ന
പ്രാർത്ഥനകളും പരിത്യാഗ്രപ്രവൃത്തികളും അങ്ങു സ്വീകരിക്കണമേ. അങ്ങേ വിശ്വസ്തനേഹിതരും പ്രഷിതരുമായി ആജീവനാന്തം നിലനില്ക്കാൻ ഞങ്ങളെ
സഹായിക്കണമേ. പരിശുദ്ധ കന്യകാമറിയമേ, അങ്ങ് എപ്പോഴും ഞങ്ങൾക്ക് അമ്മയായിരിക്കണമേ. ഞങ്ങൾക്കുവേണ്ടിയും പരിത്യക്തരായ പാവപ്പെട്ട ശിശുക്കൾക്കു
വേണ്ടിയും പ്രാർത്ഥിക്കണമേ,
ആമ്മേൻ.
(1 നന്മ.)
More General Prayers
- Prayer to the Crucified Jesus Christ · ക്രൂശിതനായ ഈശോയോടുള്ള പ്രാർത്ഥന
- Prayer to the Holy Cross · വിശുദ്ധകുരിശിനോടുള്ള പ്രാർത്ഥന
- Saint Michael the Archangel · മുഖ്യദൂതനായ വി. മിഖായേലി നോടുള്ള പ്രാർത്ഥന
- Prayer to the Saint's Holy Name · നാമഹേതുക വിശുദ്ധനോടുള്ളപ്രാർത്ഥന
- Prayer in preparation for reading the Scriptures · വിശുദ്ധഗ്രന്ഥം വായിക്കുന്നതിന് ഒരുക്കമായ പ്രാർത്ഥന
- Prayer for the Pope · പരിശുദ്ധപിതാവിനുവേണ്ടിയുള്ള പ്രാർത്ഥന