Home › Prayers › General Prayers
Prayer Before Holy Qurbana
ദിവ്യബലിക്കുമുമ്പുള്ള പ്രാർത്ഥന
മലയാളം
(വി. തോമസ് അക്വിനാസിന്റെ പ്രാർത്ഥന)
സർവശക്തനും നിത്യനുമായ ദൈവമേ, അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ ദിവ്യകൂദാശയെ ഞാൻ സമീപിക്കുന്നു. ആതുരനായി ഞാൻ ജീവന്റെ വൈദ്യനെ, അശുദ്ധനായി ഞാൻ കരുണയുടെ ഉറവയെ, അന്ധനായി ഞാൻ നിത്യവെളിച്ചത്തിന്റെ പ്രകാശധോരണിയെ, ദരിദ്രനും ആലംബഹീനനുമായി ഞാൻ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനെ സമീപിക്കുന്നു. നാഥാ, അങ്ങയുടെ മഹത്ത്വമേറിയ ഔദാര്യത്താൽ എന്റെ രോഗം സുഖപ്പെടുത്തുകയും മാലിന്യങ്ങൾ കഴുകിക്കളയുകയും അന്ധത പ്രകാശമാക്കുകയും, നഗ്നത മറയ്ക്കുകയും ചെയ്യണമേ. എളിമവണക്കങ്ങളോടും ശുദ്ധതയോടും വിശ്വാസത്തോടും പശ്ചാത്താപത്തോടും സ്നേഹത്തോടും എന്നെ
രക്ഷയിലേക്കു നയിക്കുന്നതിന് സഹായകമായ ദൃഢലക്ഷ്യത്തോടുംകൂടെ മാലാഖമാരുടെ ഭോജനവും രാജാക്ക്ന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവുമായ അങ്ങയെ ഞാൻ ഉൾക്കൊള്ളട്ടെ. കർത്താവിന്റെ ശരിരരക്തങ്ങളുടെ കൂദാശയും അതിന്റെ യാഥാർത്ഥ്യവും ഓജസ്സും ഞാൻ സ്വീകരിക്കട്ടെ. ദയാപരനായ ദൈവമേ, പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ നിന്നജാതനായ അങ്ങയുടെ ഏക പുത്രനും ഞങ്ങളുടെ
കർത്താവുമായ ഈശോമിശിഹായുടെ തിരുഗാത്രം ഞാൻ ഉൾക്കൊള്ളുന്നതുവഴി അവിടത്തെ മൗതികശരീരത്തിൽ എണ്ണപ്പെടുകയും ചെയ്യുമാറാകട്ടെ. സ്നേഹനിധിയായ പിതാവേ! ഈ ലോകതീർത്ഥയാത്രയിൽ കൂദാശയുടെ മറവിൽ അങ്ങയുടെ പ്രിയപുത്രനെ
സ്വീകരിക്കുന്നതു വഴി സ്വർഗഭാഗ്യത്തിൽ അങ്ങയോടുകൂടെ നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ തിരുസുതനെ അഭിമുഖമായി കണ്ടാനന്ദിക്കുന്നതിന് ഒരു ദിവസം ഇടയാക്കണമേ, ആമ്മേൻ.
More General Prayers
- Prayer in preparation for study · പഠനത്തിനൊരുക്കമായുള്ള പ്രാർത്ഥന
- Prayer for the five holy wounds of Jesus · ഈശോയുടെ അഞ്ചുതിരുമുറിവുകളെക്കുറിച്ചുള്ള പ്രാർത്ഥന
- Dedication prayer to Divine Infant · ഉണ്ണീശോയോടുള്ള പ്രതിഷ്ഠാജപം
- Prayer to the Crucified Jesus Christ · ക്രൂശിതനായ ഈശോയോടുള്ള പ്രാർത്ഥന
- Prayer to the Holy Cross · വിശുദ്ധകുരിശിനോടുള്ള പ്രാർത്ഥന
- Saint Michael the Archangel · മുഖ്യദൂതനായ വി. മിഖായേലി നോടുള്ള പ്രാർത്ഥന