Home › Prayers › Family Prayers (Kudumba Prarthana)
Consecration of the family to the Sacred Heart of Jesus
കുടുംബ പ്രതിഷ്ഠാ
English
Sacred Heart of Jesus, we surrender to You this family and each of us, Reign as king in this family. Bless our plans, sanctify our happiness, console us in our sorrows.Forgive all those who have hurt us. Bless abundantly everyone in this family who are far and near. Accept all departed souls from this family to Your eternal sanctuary. Protect us from all spiritual and physical calamities till we enjoy seeing You, face to face in heaven.Let the Immaculate Heart of Mary and St. Joseph offer this surrender to You Oh! Lord, let the memory of this stay with us throughout our lives.
Sacred Heart of Jesus, bless us.
Immaculate Heart of Mary, pray for us.
St. Joseph, pray for us.
St. Margaret Mary, pray for us.
മലയാളം
ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും ,സങ്കടങ്ങളില്‍ ആശ്വാസം
നല്‍കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ,ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് , ഞങ്ങളെകാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ഞങ്ങല്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം നല്കണമേ. മറിയത്തിന്റ് വിമല ഹൃദയവും, മാര്‍ യൌസേപ്പ് പിതാവും, ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റ് വിമല ഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി. യൌസേപ്പ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
വി.മാര്‍ഗരീത്തമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
More Family Prayers (Kudumba Prarthana)
- Prayer to St. Joseph · വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
- Prayer for family sanctification · കുടുംബ വിശുദ്ധീകരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
- The Joyful Mysteries · സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
- The Sorrowful Mysteries · ദു:ഖകരമായ ദിവ്യരഹസ്യങ്ങൾ
- The Glorious Mysteries · മഹിമയുടെ ദിവ്യരഹസ്യങ്ങൾ
- The Luminous Mysteries · പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
All Family Prayers (Kudumba Prarthana) → · Browse all prayers