Home › Prayers › Family Prayers (Kudumba Prarthana)
The Joyful Mysteries
സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
English
1. Mary learns that she has been chosen to be the mother of Jesus.
2. Mary visits Elizabeth, who tells her that she will always be remembered.
3. Jesus is born in a stable in Bethlehem.
4. Mary and Joseph take the infant Jesus to the Temple to present him to God.
5. Jesus is found in the Temple discussing his faith with the teachers.
മലയാളം
(തിങ്കൾ ശനി ദിവസങ്ങളിൽ ചൊല്ലുന്നു)
1. പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ചു, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.
2. പരിശുദ്ധ ദൈവമാതാവ് ഏലീശാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്ന് കണ്ട് മൂന്ന് മാസം വരെ അവൾക്കു ശ്രുശ്രുഷ ചെയ്തു എന്ന് ധ്യാനിക്കുക.
3. പരിശുദ്ധ ദൈവമാതാവ്, തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലം ആയപ്പോൾ ബെത്ലെഹം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ചു ഒരു തൊഴുകൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.
4. പരിശുദ്ധ ദൈവമാതാവ്, തൻ്റെ ശുദ്ധീകരണത്തിൻ്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവെച്ചു ശിമയോൻ എന്ന മഹാത്മാവിൻ്റെ കൈകളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക.
5. പരിശുദ്ധ ദൈവമാതാവ്, തൻ്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കുക.
More Family Prayers (Kudumba Prarthana)
- The Sorrowful Mysteries · ദു:ഖകരമായ ദിവ്യരഹസ്യങ്ങൾ
- The Glorious Mysteries · മഹിമയുടെ ദിവ്യരഹസ്യങ്ങൾ
- The Luminous Mysteries · പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
- Prayer of the Jesus's tomb · ഈശോയുടെ കല്ലറാ ജപം
- The Angelus(Ordinary) · ത്രിസന്ധ്യാജപം
- The Angelus(Holy Week) · വിശുദ്ധവാര ത്രിസന്ധ്യാജപം
All Family Prayers (Kudumba Prarthana) → · Browse all prayers