Home › Prayers › Family Prayers (Kudumba Prarthana)
Prayer of the Jesus's tomb
ഈശോയുടെ കല്ലറാ ജപം
മലയാളം
ഓ! ആരാധ്യനായ ദൈവമേ. രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. വിശുദ്ധ കുരിശെ! എന്റെ സത്യപ്രകാശമായിരിക്കണമേ. ഓ! വി. കുരിശെ , എന്റെ ആത്മാവിനെ സത്ചിന്തകൾകൊണ്ട് നിറയ്‌കേണമേ. ഓ! വി. കുരിശെ എല്ലാ തിന്മകളിൽനിന്നും എന്നെ മോചിപ്പികേണമേ. ഓ!വി. കുരിശെ!എല്ലാ അപകടങ്ങളിൽനിന്നും പെട്ടന്നുള്ള മരണത്തിൽനിന്നും എന്നെ രക്ഷിക്കണമേ. എനിക്കു നിത്യജീവൻ നാല്കേണമേ. ഓ! ക്രൂശിതനായ നസ്രായക്കാരൻ യേശുവേ! ഇപ്പോഴും എപ്പോഴും എന്റെമേൽ കരുണയുണ്ടാകണമേ.നിത്യജീവിതത്തിലേക്കു നയിക്കുന്ന നമ്മുടെ കർത്താവീശോമിശിഹായുടെ തിരുരക്തത്തിന്റെയും മരണത്തിന്റെയും സ്വർഗ്ഗാരോണത്തിന്റെയും പൂജിത ബഹുമാനത്തിനായി യേശു ക്രിസ്തുമസ് ദിവസം ജനിച്ചുവെന്നും ദുഃഖവെള്ളിയാഴ്ച അവിടുന്ന് കുരിശിൽത്തൂങ്ങഗി മരിച്ചുവെന്നും നികോദെമൂസും യൗസെപ്പും കർത്താവിന്റെ തിരുശരീരം കുരിശിൽനിന്ന് ഇറക്കി സംസ്കരിച്ചുവെന്നും അവിടുന്നു സ്വർഗ്ഗാരോഹിതനായി എന്നും ഞങ്ങൾ വിശോസിക്കുന്നു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുകളിൽനിന്നും എന്നെ സംരെക്ഷിക്കണ്ണമേ.കർത്താവായ യേശുവേ!എന്നിൽ കനിയണമേ. പരി. അമ്മേ, വി.യൗസെപ്പിതാവേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഭയം കൂടാതെ കുരിശുവഹികുവാനുള്ള ശക്തി അങ്ങയുടെ കുരിശിന്റെ സഹനത്തിലൂടെ എനിക്കു നൽകണമേ.
അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു നൽകണമേ. ആമ്മേൻ
More Family Prayers (Kudumba Prarthana)
- The Angelus(Ordinary) · ത്രിസന്ധ്യാജപം
- The Angelus(Holy Week) · വിശുദ്ധവാര ത്രിസന്ധ്യാജപം
- The Queen of Heaven(The Regina Coeli) · ഉയര്പ്പുകാല ത്രിസന്ധ്യാജപം (സ്വർലോകരാഞ്ജി )
- The Prayer to St Joseph · വിശുദ്ധ യൗസേപ്പിനോടുള്ള ജപം
- Consecration of the family to the Sacred Heart of Jesus · കുടുംബ പ്രതിഷ്ഠാ
- Prayer to St. Joseph · വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
All Family Prayers (Kudumba Prarthana) → · Browse all prayers