Home › Prayers › Family Prayers (Kudumba Prarthana)

The Glorious Mysteries

മഹിമയുടെ ദിവ്യരഹസ്യങ്ങൾ

English

1. God the Father raises Jesus from the dead. 2. Jesus returns to his Father in heaven. 3. The Holy Spirit comes to bring new life to the disciples. 4. At the end of her life on earth, Mary is taken body and soul into heaven. 5. Mary is crowned as Queen of Heaven and Earth.

മലയാളം

(ബുധൻ ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു) 1. നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടുകൂടെ ഉയർത്തെഴുന്നള്ളി എന്ന് ധ്യാനിക്കുക. 2. കർത്താവീശോമിശിഹാ തൻ ഉയിർപ്പിന്റെ ശേഷം നാല്പതാം നാൾ അദ്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ട് നിൽക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്ന് ധ്യാനിക്കുക. 3. നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന് ധ്യാനിക്കുക. 4.നമ്മുടെ കർത്താവീശോ മിശിഹാ ഉയർത്തെഴുന്നള്ളി കുറേ കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽ നിന്ന് മാലാഖമാരാൽ സ്വർഗ്ഗത്തിലേയ്ക്ക് കരേറ്റപെട്ടു എന്ന് ധ്യാനിക്കുക. 5. പരിശുദ്ധ ദൈവമാതാവ് പരലോകത്തിൽ കരേറിയ ഉടനെ തന്റെ ദിവ്യകുമാരനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായി മുടി ധരിപ്പിക്കപെട്ടുവെന്ന് ധ്യാനിക്കുക.

More Family Prayers (Kudumba Prarthana)

All Family Prayers (Kudumba Prarthana) → · Browse all prayers

Download PrayerBookApp Open in the prayer library