Home › Prayers › Family Prayers (Kudumba Prarthana)
Prayer for family sanctification
കുടുംബ വിശുദ്ധീകരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
മലയാളം
സ്രഷ്ടാവും പരിപാലകനുമായ ദൈവമേ, മാനവ സമൂഹത്തിന്റെ പിതാവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ ഒരുപോലെ സൂര്യപ്രകാശം ചൊരിയുകയും മഴ പെയ്യിക്കുകയും ചെയ്തുകൊണ്ട് എല്ലാവരെയും സ്നേഹിക്കുന്ന പിതാവേ, ഭിന്നതകൊണ്ടും യുദ്ധം കൊണ്ടും സമാധാനം നഷ്ടപ്പെട്ടിരിക്കുന്ന ലോകത്തെ തൃക്കൺപാർക്കണമേ. വിരുദ്ധചേരികളിൽ നിലയുറപ്പിച്ചു കൊണ്ടു പരസ്പരം മത്സരിക്കുന്ന രാഷ്ട്രങ്ങളെ (വിഭാഗങ്ങളെ) അങ്ങയുടെ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ. പരിശുദ്ധമായ സ്നേഹവും ശാശ്വതമായ സമാധാനവും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ, സനാതനനീതിയിലും സമാധാനത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ജീവിതാന്ത്യത്തിൽ ഞങ്ങളെല്ലാവരും അങ്ങയോടൊത്തു നിത്യാനന്ദം അനുഭവിക്കുവാൻ ഇടവരുത്തുകയും ചെയ്യണമേ.
ആമ്മേൻ.
More Family Prayers (Kudumba Prarthana)
- The Joyful Mysteries · സന്തോഷത്തിന്റെ ദിവ്യ രഹസ്യങ്ങൾ
- The Sorrowful Mysteries · ദു:ഖകരമായ ദിവ്യരഹസ്യങ്ങൾ
- The Glorious Mysteries · മഹിമയുടെ ദിവ്യരഹസ്യങ്ങൾ
- The Luminous Mysteries · പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
- Prayer of the Jesus's tomb · ഈശോയുടെ കല്ലറാ ജപം
- The Angelus(Ordinary) · ത്രിസന്ധ്യാജപം
All Family Prayers (Kudumba Prarthana) → · Browse all prayers