Home › Prayers › General Prayers
Prayer for safe journey
യാത്ര സുരക്ഷിതത്വത്തിനുള്ള പ്രാര്‍ത്ഥന
മലയാളം
സ്വര്‍ഗ്ഗീയപിതാവേ, ഞങ്ങള്‍ക്കു വഴിയായി യേശു ക്രിസ്തുവിനെയും സന്തതസഹചാരിയായി പരിശുദ്ധാത്മാവിനേയും തന്ന അവിടുത്തെ പരിപാലനാ സ്നേഹത്തിന് നന്ദിപറയുന്നു. യേശുനാഥാ, ഈ വാഹനത്തിലേക്ക് അങ്ങ് എഴുന്നള്ളണമെ. ഇതിന്റെ നിയന്ത്രണം മുഴുവന്‍ അങ്ങേ കരങ്ങളില്‍ ഏല്‍പ്പിക്കുന്നു. തിരൂരക്ത സംരക്ഷണം വാഹനത്തിന്റെ യന്ത്രസംവിധാനങ്ങള്‍ക്കും വാഹനം ഓടിക്കുന്നയാളിനും പ്രത്യേകം നല്കണമേ. എല്ലാ റോഡപകടങ്ങളും യാത്രാകുരുക്കുകളും കൊള്ളക്കാരുടെ ആക്രമണങ്ങളും, യേശുവിന്റെ അധികാരമുള്ള നാമത്തില്‍ നീങ്ങിപ്പോകട്ടെ. പരി.കന്യകാമാതാവിന്റെയും കാവല്‍ മാലാഖാമാരുടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥന അപേക്ഷിച്ചുകൊണ്ടു യേശുവിന്റെ നാമത്തില്‍ ഈ യാത്ര ആരംഭിക്കുന്നു. യേശുവേ സ്തോത്രം, യേശുവേ നന്ദി.
More General Prayers
- Prayer for peace · സമാധാന പ്രാർത്ഥന
- Morning Prayer · പ്രഭാതജപം
- Prayer Before Holy Qurbana · ദിവ്യബലിക്കുമുമ്പുള്ള പ്രാർത്ഥന
- Prayer in preparation for study · പഠനത്തിനൊരുക്കമായുള്ള പ്രാർത്ഥന
- Prayer for the five holy wounds of Jesus · ഈശോയുടെ അഞ്ചുതിരുമുറിവുകളെക്കുറിച്ചുള്ള പ്രാർത്ഥന
- Dedication prayer to Divine Infant · ഉണ്ണീശോയോടുള്ള പ്രതിഷ്ഠാജപം