Home › Novena › St. Thérèse of Lisieux

prayer · 1 prayer · Feast: October 1

വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള മാദ്ധ്യസ്ഥപ്രാർത്ഥന

Prayer to St. Thérèse of Lisieux in Malayalam

St. Thérèse of Lisieux
Image: Thérèse de Lisieux in 1885 by Unknown, Public domain, via Wikimedia Commons

Prayer

പ്രാർത്ഥന

പ്രത്യേക അനുഗ്രഹങ്ങൾക്ക് പഞ്ചദിന പ്രാർത്ഥന വി. കൊച്ചുത്രേസ്യായേ, ചെറുപുഷ്പമേ, സ്വർഗ്ഗീയാരാമങ്ങളിൽ നിന്ന് ഒരു റോസ് പറിച്ചെടുത്ത് ഒരു സ്നേഹ സന്ദേശത്തോടുകൂടി അത് ഞങ്ങൾക്ക് അയച്ചു തന്നാലും. ഞങ്ങൾ ആവശ്യപ്പെടുന്ന അനുഗ്രഹം........(നിയോഗങ്ങൾ പറയുക ).. ഞങ്ങൾക്കു നൽകണമേയെന്ന് ദൈവത്തോട് അപേക്ഷിക്കണമേ. ദിവസേന ഞങ്ങൾ അവിടുത്തെ കൂടുതൽ കൂടുതൽ സ്നേഹിച്ചു കൊള്ളാമെന്ന് അവിടുത്തേക്ക് ഉറപ്പു നൽകുകയും ചെയ്യണമേ. 1 നന്മ. 1 സ്വ 1 തി (5 പ്രാവശ്യം) ത്രിത്വസ്തതി നോവേന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ. (24 പ്രാവശ്യം) ഉണ്ണീശോയുടെ വി. കൊച്ചു ത്രേസ്യായേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. (1 പ്രാവശ്യം)

More novenas and prayers

Get PrayerBookApp free All novenas