Home › Novena › St. Teresa of Calcutta

prayer · 1 prayer · Feast: September 5

വിശുദ്ധ മദർ തെരേസയോടുള്ള മാദ്ധ്യസ്ഥപപ്രാർത്ഥന

Prayer to St. Teresa of Calcutta in Malayalam

St. Teresa of Calcutta
Image: Mother Teresa and Rosalynn Carter by Manfredo Ferrari — File:Mutter Teresa von…, Public domain, via Wikimedia Commons

Prayer

പ്രാർത്ഥന

ദരിദ്രനായി ജനിച്ച യേശുവേ, അങ്ങയെ അനുപദം പിന്തുടർന്നുകൊണ്ട് സ്വന്തം വീടും നാടും ഉപേക്ഷിച്ച് കൽക്കട്ടയിലെ തെരുവീഥികളിലേക്ക് കടന്നുവരുവാൻ മദർ തെരേ സയ്ക്ക് പ്രചോദനം കൊടുത്തതിനെ ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ഈ എളിയവരിൽ ഒരാൾക്ക് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് വി. മദർ തെരേസ ചെയ്തത് എന്ന തിരുവചനം അനുസരിച്ച് അഗതികളും ആലം ബഹീനരുമായവരെ സംരക്ഷിച്ച മദർ തെരേസയെപ്പോലെ, പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാൻ ഞങ്ങളെയും പ്രാപ്തരാക്കണമെ.യേശുവേ, അങ്ങേക്ക് വേണ്ടി ജീവിതം സമർപ്പിച്ച് വിശുദ്ധയായി തീർന്ന മദർ തെരേസായുടെ മാതൃക പിൻചെല്ലുവാൻ ഞങ്ങളേയും പ്രാപ്തരാക്കണമേ. ജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങളും പ്രതിസന്ധികളും മൂലം വിഷമിക്കുന്നവരും, ആത്മീയ അന്ധകാരത്തിൽ കഴിയുന്നവരുമായ എല്ലാവരെയും അനുഗ്രഹിക്കണമെന്നും, ഞങ്ങൾക്കിപ്പോൾ ഏറ്റം ആവശ്യമായ അനുഗഹം...(നിയോഗങ്ങൾ പറയുക).. അമ്മ വഴി നൽക ണ മെന്നും പ്രാർത്ഥിക്കുന്നു. ആമ്മേൻ

More novenas and prayers

Get PrayerBookApp free All novenas