prayer · 1 prayer · Feast: October 28
വിശുദ്ധ യുദ്ധാ തദ്ദേവൂസ്നോടുള്ള നൊവേന
Prayer to St. Jude Thaddeus in Malayalam

Prayer
പ്രാർത്ഥന
ഞങ്ങളുടെ കർത്താവും രക്ഷകനും, ഈശോയുടെ കുടുംബാംഗമെ, വിശുദ്ധ യൂദാ തദേവൂസ് അപ്പോസ്തലാ, അങ്ങയുടെ ഭക്തന്മാരുടെ വിശ്വസ്ത വാദിയും, മഹാ സങ്കടങ്ങളിൽ ഉഴലുന്നവരുടെ പ്രതേക സംരക്ഷകനും, പുണ്ണ്യങ്ങൾ കൊണ്ടും, അത്ഭുത ശക്തികൾ കൊണ്ടും, പ്രേക്യത്തിനുമായ വേദസാകഷി അപോസ്തല. ശരണമറ്റവരെ സഹായിക്കുവാൻ, അങ്ങേക്കുള്ള കഴിവിൽ വിശ്വസിച്ചുകൊണ്ട്, ഞാൻ അങ്ങയുടെ പക്കലേക്കു തിരിയുന്നു, എന്റെ ഈ അത്യാവശത്തിൽ (ആവശ്യം പറയുക )...
എന്നെ സഹായിക്കണമെന്ന് അങ്ങയോടു ഹൃദയപൂർവം ഞാൻ പ്രാർത്ഥിക്കുന്നു എന്തുകൊണ്ടെന്നാൽ എനിക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ജീവിത കാലത്തിൽ അങ്ങയെ എന്റെ പ്രേത്യേക മധ്യസ്ഥനായി വണങ്ങി കൊള്ളാമെന്നും, ഞങളുടെ ആവശ്യങ്ങൾ ഏറ്റവും വേഗത്തിൽ സാധിച്ചുതരുവാൻ പ്രാപ്തമായ വിധം ശക്തിയായി വാദിക്കുന്ന അങ്ങയോടുള്ള ഭക്തിയെ പ്രെചരിപ്പിച്ചു കൊള്ളാമെന്നും ഞാൻ വാഗ്ദാനം ചെയ്‌യുന്നു. ശരണമറ്റവരുടെയും ഭാഗ്യഹീനരുടെയും മദ്ധ്യസ്ഥനായി, ലോകത്തിന്റെ നാനാഭാഗത്തുള്ള ഭക്ത ജനങ്ങളാൽ വണങ്ങപ്പെടുന്നവനും ഈശോയുടെ വിശ്വസ്ത ദാസനും സ്നേഹിതനുമായ വിശുദ്ധ യൂദ തദേവൂസ് അപ്പോസ്തലാ, എന്റെ സങ്കടങ്ങളിലും പീഡകളിലും സമാധാനത്തെയും എന്റെ ഈ അത്യാവശ്യത്തിൽ സഹായത്തേയും നിത്യജീവിതത്തിൽ അങ്ങയോടും മറ്റു തിരഞ്ഞെടുക്ക പെട്ടവരോടും കൂടെ ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുവാൻ വേണ്ടി എന്റെ മരണ സമയത്തു ആശ്വാസവും അനുഗ്രഹവും അങ്ങയുടെ യോഗ്യതകളാൽ ദൈവത്തിൽ സാധിച്ചു തരണമെന്നു അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു..