Home › Novena › St. John Paul II

prayer · 1 prayer · Feast: October 22

വിശുദ്ധ ജോൺ പോൾ മാർപാപ്പയോടുള്ള മാദ്ധ്യസ്ഥപപ്രാർത്ഥന

Prayer to St. John Paul II in Malayalam

St. John Paul II
Image: JPII 29 09 2004 2 by Radomił Binek, CC BY-SA 3.0, via Wikimedia Commons

Prayer

പ്രാർത്ഥന

"ഞാൻ നല്ല ഇടയൻ ആകുന്നു, നല്ല ഇടയൻ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു. '', എന്നരുൾചെയ്തകൊണ്ട് സ്വജീവൻ ഞങ്ങൾക്കായി ബലിയർപ്പിച്ച യേശുനാഥാ, അങ്ങയുടെ ഇടയധർമ്മം ഈ ഭൂമിയിൽ സ്തുത്യർഹമാംവിധം നിർവ്വഹിച്ച് ഇപ്പോൾ അങ്ങ്യുടെ സന്നിധിയിൽ ആയിരിക്കുന്ന ഞങ്ങളുടെ പരി. പിതാവ് ജോൺ പോൾ പാപ്പായെ ഓർത്ത് ഞങ്ങൾ അങ്ങേയ്ക്ക് നന്ദിപറയുന്നു. തിരുസഭയെ കാലോചിതമായി നയിക്കുകയും, നവീകരിക്കുകയും, വിശുദ്ധീകരിക്കുകയും, യേശുവിന്റെ സ്നേഹവും ചൈതന്യവും സ്വജീവിതത്തിലൂടെ ലോകജനതയുടെ മുമ്പിൽ പ്രകാശിപ്പിക്കുകയും ചെയ്തതോടൊപ്പം, തന്റെ രോഗത്തിലും, ക്ലേശങ്ങളിലും, സഹനത്തിന്റെ രക്ഷാകരമൂല്യം കാണിച്ചുതരികയും, മാതൃഭക്തിയുടെ മാഹാത്മ്യം വെളിപ്പെടുത്തുകയും ചെയ്തു ഞങ്ങളുടെ പിതാവു വഴി ഞങ്ങൾക്കു ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഏറ്റവും ആവശ്യമായ അനുഗ്രഹം....... (നിയോഗങ്ങൾ പറയുക )..പിതാവു വഴി നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. 3 ത്രീത്വ.

More novenas and prayers

Get PrayerBookApp free All novenas