prayer · 1 prayer
വിശുദ്ധ മരിയ ഗൊരേത്തിയോടുള്ള മാദ്ധ്യസ്ഥപപ്രാർത്ഥന
Prayer to St. Maria Goretti in Malayalam

Prayer
പ്രാർത്ഥന
(കൗമാര പ്രായക്കാരുടെ പ്രത്യേക മദ്ധ്യസ്ഥ: July 6)
സ്നേഹ പിതാവേ , വി മരിയ ഗൊരേത്തിയെ രക്തസാക്ഷിത്വത്തിലൂടെ വിശുദ്ധ പദവിയിലേക്കുയർത്തിക്കൊണ്ട് എല്ലാ കൗമാരപ്രായക്കാർക്കും വിശുദ്ധിയിൽ വളരാനുള്ള പ്രചോദനമാക്കി തീർത്ത അങ്ങയുടെ ദൈവീക പദ്ധതിയെ ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. "പാപത്തെക്കാൾ മരണം എന്ന ആപ്തവാക്യം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വി, മരിയ ഗൊരത്തിയ പാപത്തിൽ നിന്നും, പാപസാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കുവാനും വിശുദ്ധിയിൽ ജീവിക്കുവാനും ഈശോയേ, ഞങ്ങളേവരേയും അനുഗ്രഹിക്കണമേ. വി. മരിയ ഗൊരേത്തി വഴി ഞങ്ങൾ യാചിക്കുന്ന ഈ അനുഗ്രഹം...(നിയോഗങ്ങൾ പറയുക )..ഈശോയേ, ഞങ്ങൾക്ക് നൽകണമേ.
ആമ്മേൻ