Home › Prayers › General Prayers
Prayer for work
ജോലിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
മലയാളം
നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ടു അപ്പം ഭക്ഷിക്കുവാന്‍ കല്‍പ്പിച്ച കര്‍ത്താവേ, ഒരു ജോലിക്കുവേണ്ടി അലയുന്ന എന്നെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. എന്റെ തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്ന എന്റെ കുടുംബത്തെ അങ്ങേ പാദത്തില്‍ സമര്‍പ്പിച്ചുകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. അങ്ങയെ മഹത്വപ്പെടുത്തുന്നു. നസ്രസില്‍ തച്ചന്റെ ജോലി ചെയ്തു ജീവിച്ച യേശുവേ, അങ്ങ് കാണിച്ചുതരുന്ന ഏത് ജോലിയും ചെയ്യുന്നതിനുള ശക്തിയും വിനയവും എനിക്കു നല്കണമേ. "അദ്ധ്വാനിക്കാത്തവന് ഭക്ഷിക്കാതിരിക്കട്ടെ" എന്നുള്ള തിരുവചനമോര്ത്തുകൊണ്ടു അലസതയും ഭീരുത്വവും ദുരഭിമാനവും വെടിഞ്ഞ് നല്ല ഉന്മേഷത്തോടുകൂടി ജോലി ചെയ്യുവാനുള്ള സന്മനസ്സും, കഴിവും തരണമേ. അങ്ങനെ എന്റെ ജീവിതം ഐശ്വര്യ പൂര്‍ണ്ണമാക്കാന്‍ കനിയനമേ. ആമേന്‍.
1സ്വര്‍ഗ്ഗ.3നന്മ.1ത്രിത്വ.
More General Prayers
- Prayer for debt relief · കടബാദ്ധ്യതകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന
- Prayer for protection from natural disasters · പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള സംരക്ഷണ പ്രാര്‍ത്ഥന
- Prayer for safe journey · യാത്ര സുരക്ഷിതത്വത്തിനുള്ള പ്രാര്‍ത്ഥന
- Prayer for peace · സമാധാന പ്രാർത്ഥന
- Morning Prayer · പ്രഭാതജപം
- Prayer Before Holy Qurbana · ദിവ്യബലിക്കുമുമ്പുള്ള പ്രാർത്ഥന