Home › Prayers › Bible Thoughts

Jesus the Way to the father

വഴിയും സത്യവും ജീവനും

English

1 "Do not be worried and upset," Jesus told them. "Believe in God and believe also in me. 2 There are many rooms in my Father's house, and I am going to prepare a place for you. I would not tell you this if it were not so. 3 And after I go and prepare a place for you, I will come back and take you to myself, so that you will be where I am. 4 You know the way that leads to the place where I am going." 5 Thomas said to him, "Lord, we do not know where you are going; so how can we know the way to get there?" 6 Jesus answered him, "I am the way, the truth, and the life; no one goes to the Father except by me. 7 Now that you have known me," he said to them, "you will know my Father also, and from now on you do know him and you have seen him." 8 Philip said to him, "Lord, show us the Father; that is all we need." 9 Jesus answered, "For a long time I have been with you all; yet you do not know me, Philip? Whoever has seen me has seen the Father. Why, then, do you say, "Show us the Father'? 10 Do you not believe, Philip, that I am in the Father and the Father is in me? The words that I have spoken to you," Jesus said to his disciples, "do not come from me. The Father, who remains in me, does his own work. 11 Believe me when I say that I am in the Father and the Father is in me. If not, believe because of the things I do. 12 I am telling you the truth: those who believe in me will do what I do - yes, they will do even greater things, because I am going to the Father. 13 And I will do whatever you ask for in my name, so that the Father's glory will be shown through the Son. 14 If you ask me for anything in my name, I will do it.

മലയാളം

യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. തോമസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു. എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്‍റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. നിങ്ങള്‍ എന്‍റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.

Go deeper: When You Can't See the Road Ahead: Jesus, the Way, the Truth and the Life

More Bible Thoughts

  • The New Commandment · നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍
  • The Parable of the Tenants in the Vineyard · നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്നവര്‍ക്ക്‌ നല്‍കും
  • The Promise of the Holy Spirit · എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും
  • Jesus The Real Vine · യേശു മുന്തിരിച്ചെടി നിങ്ങള്‍ ശാഖകള്‍ ദൈവം കൃഷിക്കാരന്‍
  • Jesus Washes His Disciples Feet · നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണം
  • The teaching of the Ancestors · ഒരുവനെ അശുദ്ധന്‍ ആക്കുന്നതെന്ത്‌?

All Bible Thoughts → · Browse all prayers

Download PrayerBookApp Open in the prayer library